Breaking

Tuesday, July 10, 2018

വൈദികരുടെ പീഡന കഥകൾ തുടർക്കഥയാകുന്നു, കുടുംബവഴക്കിന് പരിഹാരം തേടിയെത്തിയ യുവതിക്ക് പള്ളി ഒാഫീസിൽ പീഡനം

കായംകുളം: വൈദികരുടെ പീഡന കഥകൾ ചർച്ചയാകുമ്പോൾ വീണ്ടും പുറത്ത് വരുന്നത് ഞെട്ടിക്കുന്നൊരു പീഡന കേസാണ്.  ഓർത്തഡോക്സ് സഭയിലെ മറ്റൊരു വൈദികനെതിരെയും മാനഭംഗത്തിന് പൊലീസ് കേസ്. 

മാവേലിക്കര സ്വദേശിനിയായ യുവതിയായ വീട്ടമ്മയുടെ പരാതിയിന്മേല്‍ ഫാദർ ബിനു ജോർജിനെതിരെ ആലപ്പുഴ കായംകുളം പൊലീസാണ് കേസെടുത്തത്. യുവതിയെ ഇന്നലെ വൈകീട്ട് വൈദ്യപരിശോധന നടത്തി.

മാവേലിക്കര ഭദ്രാസന പരിധിയിലുള്ള ഓലകെട്ടി പള്ളിയിലെ വൈദികനായിരുന്ന ഫാദര്‍ ബിനു ജോർജ് കുടുംബവഴക്ക് പരിഹരിക്കാനായി വിളിപ്പിച്ച ശേഷം പള്ളിയുടെ ഓഫിസിൽ പീഡിപ്പിച്ചു എന്നാണ് യുവതിയായ വീട്ടമ്മയുടെ പരാതി. 2014 ലായിരുന്നു സംഭവം. ഇതിനു ശേഷം യുവതി ഭര്‍ത്താവുമൊത്ത് ഭദ്രാസന അധികാരികളെ കണ്ട് പരാതി നല്‍കിയിരുന്നു.

എന്നാൽ വൈദികനെ റാന്നിയിലേക്ക് മാറ്റി കേസ് ഒതുക്കിത്തീര്‍ത്തു. ഇതിന് ശേഷവും യുവതിയുടെ ഫോണിലേക്ക് ഫാദര്‍ ബിനു ജോര്‍ജ് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും യുവതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

കുമ്പസാര രഹസ്യത്തിന്റെ മറവിൽ ഓർത്തോഡോക്സ് വൈദികർ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഓർത്തോഡോക്സ് സഭ വൻപ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ സംഭവം വെളിച്ചത്തു വരുന്നത്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കായംകുളം  സിഐ അറിയിച്ചു. ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈഎസ്പി ക്കാണ് അന്വേഷണ ചുമതല.



from Anweshanam | The Latest News From India https://ift.tt/2KKuWoi
via IFTTT