കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ നൽകിയ പരാതിയിൽ കന്യാസ്ത്രീയിൽ നിന്നും ഇന്ന് വീണ്ടും അന്വേഷണസംഘം മൊഴിയെടുക്കും.
കന്യാസ്ത്രീ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ഇന്നലെ അന്വേഷണസംഘത്തിന് കിട്ടിയിരുന്നു. 114 പേജുള്ള മൊഴിയും പൊലീസിന് കൊടുത്ത മൊഴിയും പരിശോധിച്ച ശേഷമാണ് വീണ്ടും മൊഴിയെടുപ്പ്.
പൊലീസിനോട് പറയാത്ത കാര്യങ്ങൾ രഹസ്യമൊഴിയിലുണ്ടെങ്കിൽ അതിന്റ വ്യക്തതയ്ക്കായാണ് വീണ്ടും മൊഴിയെടുക്കുന്നത്. ഇതിനിടെ ബിഷപ്പ് കന്യാസ്ത്രീയുടെ കുടുംബത്തിനെതിരെ നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്നാണ് അന്വേഷണസംഘത്തിന്റ പ്രാഥമികനിഗമനം.
from Anweshanam | The Latest News From India https://ift.tt/2N3LPXB
via IFTTT