Breaking

Tuesday, July 10, 2018

മലയാളികളെ വെള്ളം കുടിപ്പിച്ച മിസ്ഡ് കോൾ തട്ടിപ്പ് നടത്തിയത് ന്യുവാടെൽ ബൊളീവിയ

തൃശൂർ: ലക്ഷക്കണക്കിനു മലയാളികളുടെ ഫോണിൽ നിന്നു പണമൂറ്റിയ ‘ബൊളീവിയൻ മിസ്ഡ് കോൾ’ തട്ടിപ്പിന്റെ ഉറവിടം  ബൊളീവിയയിലെ  ന്യുവാടെൽ ബൊളീവിയ എന്ന ടെലികോം കമ്പനിയുടേത്.

 മിസ്ഡ് കോൾ വരുന്ന മൊബൈൽ നമ്പറുകൾ ന്യുവാടെൽ ബൊളീവിയ എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞ കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തി. കമ്പനിയിൽ റജിസ്റ്റർ ചെയ്ത ഉപഭോക്താവിന്റെ നമ്പറുകളിൽ നിന്നാണ് മിസ്ഡ് കോളുകൾ ഡയൽ ചെയ്യപ്പെടുന്നത്. ഒരു മിനിറ്റിൽ ലഭിക്കുന്ന 16 രൂപയിൽ പകുതി ടെലികോം കമ്പനിക്കു ലഭിക്കും. ബാക്കി തട്ടിപ്പുകാരനും അതിനാൽ തന്നെ കമ്പനി വ്യക്തിയുട വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

+59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്പറുകളിൽ നിന്നാണ് കേരളത്തിലെ മൊബൈൽ ഫോൺ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകൾ പ്രവഹിക്കുന്നത്. ഈ നമ്പറിലേക്കു തിരിച്ചു വിളിച്ചവർക്കെല്ലാം മിനിറ്റിന് 16 രൂപ കണക്കിൽ പണം നഷ്ടപ്പെട്ടു. ഓരോ ഉപഭോക്താവിനും പ്രതിദിനം അഞ്ചിലേറെ മിസ്ഡ് കോളുകൾ ലഭിക്കുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. 

ഈ നമ്പറുകൾക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ന്യൂവാടെൽ ബൊളീവിയ എന്ന കമ്പനിയിലേക്ക് അന്വേഷണമെത്തിയത്. 



from Anweshanam | The Latest News From India https://ift.tt/2N3W12u
via IFTTT