ഉത്ര| Photo: Mathrubhumi Library കൊല്ലം : ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കുടുംബം. മൂർഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കുറ്റത്തിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും പിഴയുമാണ് ഭർത്താവായ സൂരജിന് ശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ പതിമൂന്നിനായിരുന്നു കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുന്നതിന് സർക്കാരിന്റെ സഹായവും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്. content highlights:uthras family will approach high court against verdict
from mathrubhumi.latestnews.rssfeed https://ift.tt/3GgCBn8
via
IFTTT