Breaking

Sunday, October 24, 2021

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡിൽവീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

കവിയൂർ: ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് റോഡിൽവീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്. ചൊവ്വാഴ്ച 11 മണിയോടെ വീടിന് സമീപത്തായിരുന്നു അപകടം. പനി ബാധിച്ച ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. അമ്മയുടെ കൈയിലായിരുന്നു കുഞ്ഞ്. ബൈക്കിന് പിന്നിലിരുന്നിരുന്ന ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടർന്ന് കുഞ്ഞ് പിടിവിട്ട് റോഡിൽ വീഴുകയായിരുന്നെന്ന് തിരുവല്ല പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വീട്ടിൽവിട്ടു. വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരി: ശിഖ. content highlights: child injured after falling from mothers hand dies


from mathrubhumi.latestnews.rssfeed https://ift.tt/2ZmpT5S
via IFTTT