സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസിൽ ഇതുവരെ ചേർന്നത് 3,06,930 കുട്ടികൾ. 4,65,219 അപേക്ഷകളാണ് ഇത്തവണ ലഭിച്ചത്. ഇതനുസരിച്ച് 1,58,289 പേർക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടത്. എന്നാൽ, ഇവരിൽ ഒരുവിഭാഗം കുട്ടികൾ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ., പോളിടെക്നിക് ഉൾപ്പെടെയുള്ള കോഴ്സുകളിൽ ചേർന്നിട്ടുള്ളതിനാൽ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ പ്ലസ് വൺ പഠനം ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് ലഭിക്കുമെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. ഏകജാലകം വഴിയുള്ള ആദ്യരണ്ട് അലോട്ട്മെന്റുകളിൽ 2,69,533 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇവരിൽ 2,38,580 കുട്ടികൾ മാത്രമാണു നിശ്ചിതസമയം പ്രവേശനംനേടിയത്. മെറിറ്റിൽ ഉൾപ്പെട്ട 30,953 സീറ്റുകൾ മിച്ചംവന്നിട്ടുണ്ട്. ഇതുൾപ്പെടെ സപ്ലിമെന്ററി അലോട്ട്മെന്റിനായി മെറിറ്റിൽ അവശേഷിക്കുന്നത് 37,545 സീറ്റുകളാണ്. ഈ സീറ്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കിനൽകണം. ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റിൽനിന്ന് മനസ്സിലാക്കാം. ഇതനുസരിച്ചുവേണം അപേക്ഷ പുതുക്കാൻ. ഒക്ടോബർ ഏഴിനാണ് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. Content Highlights:Plus one admission 2021
from mathrubhumi.latestnews.rssfeed https://ift.tt/3pLlDYD
via
IFTTT