ന്യൂഡൽഹി: തീപ്പെട്ടിയുടെ വില രണ്ട് രൂപയാക്കി ഉയർത്തി. നിലവിൽ ഒരു വില ഒരു രൂപയായിരുന്നു. വില വർധനവ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉത്പാദനച്ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് നിർമാതാക്കൾ പറയുന്നു. എല്ലാ തീപ്പെട്ടി നിർമാണ കമ്പനികളും സംയുക്തമായാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. 14 വർഷങ്ങൾക്ക് ശേഷമാണ് തീപ്പെട്ടിയുടെ വില ഉയർത്തുന്നത്. നേരത്തെ 50 പൈസയായിരുന്നവില 2007ലാണ് ഒരുരൂപയാക്കി വർധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്. തീപ്പെട്ടി നിർമിക്കാൻ 14 വ്യത്യസ്ത അസംസ്കൃത വസ്തുക്കൾ ആവശ്യമാണ്. ഇതിൽ പലതിന്റെയും വില കഴിഞ്ഞ 14 വർഷത്തിനിടെ ഇരട്ടിയിലേറെ വർധിച്ചു. ഇതോടെ ഉത്പാദനച്ചെലവ് ഗണ്യമായി വർധിച്ചതായും വില വർധനവിന് കാരണമായി നിർമാണ കമ്പികൾ ചൂണ്ടിക്കാണിക്കുന്നു. ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ച് ഇൻഡസ്ട്രീസ് അംഗങ്ങളും കോവിൽപെട്ടി, സാത്തൂർ, ഗുഡിയാത്തം, ധർമപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലെ നിർമാതാക്കളുടെ സംഘടനകളുമാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. content highlights:Matchbox price to increase to Rs 2 from December 1, rate revised after 14 years
from mathrubhumi.latestnews.rssfeed https://ift.tt/2XH6wUk
via
IFTTT