കൊച്ചി: കേരളത്തിലോടുന്ന നാലുപാസഞ്ചറുകൾ എക്സ്പ്രസ് സ്‌പെഷ്യലായി ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. വ്യാഴാഴ്ച ദക്ഷിണറെയിൽവേ പ്രഖ്യാപിച്ച അഞ്ചു എക്സ്പ്രസ് സ്‌പെഷ്യൽ തീവണ്ടികളിൽ നാലും കേരളത്തിലോടിയിരുന്ന പാസഞ്ചറുകളാണ്. ഇവ റിസർവേഷനില്ലാത്ത എക്സ്പ്രസ് സ്പെഷ്യൽ ആക്കിയതോടെ ജനറൽ ടിക്കറ്റുകൾക്ക് എക്സ്പ്രസ് നിരക്ക് കൊടുക്കണം. ‘സ്‌പെഷ്യൽ’ എന്ന വിശേഷണമുള്ളതിനാൽ സീസൺ ടിക്കറ്റുകളും ഉപയോഗിക്കാനാവില്ല.പുനലൂർ-തിരുവനന്തപുരം, കോട്ടയം-കൊല്ലം, കൊല്ലം-തിരുവനന്തപുരം, തിരുവനന്തപുരം-നാഗർകോവിൽ എന്നീ തീവണ്ടികളാണ് ‘റിസർവേഷനില്ലാത്ത എക്സ്പ്രസ് സ്‌പെഷ്യൽ’ എന്ന പേരിൽ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിലായി സർവീസ് തുടങ്ങുന്നത്. ഈ തീവണ്ടികളിലെല്ലാം 10 ജനറൽകോച്ചുകളും രണ്ട് സ്ലീപ്പർ കോച്ചുകളുമടക്കം 12 കോച്ചുകൾ വീതമാണുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3or7Llo
via
IFTTT