Breaking

Friday, October 1, 2021

മുസ്‌ലിംലീഗ് പ്രവർത്തകസമിതി യോഗം നാളെ; വിവാദവിഷയങ്ങൾ അജൻഡയിലില്ല

മലപ്പുറം: ഇടവേളയ്ക്കുശേഷം ശനിയാഴ്ച മഞ്ചേരിയിൽ ചേരുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ വിവാദവിഷയങ്ങൾ അധികം ചർച്ചയാകില്ല. പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ എം.എസ്.എഫ്.-ഹരിത പ്രശ്നം, പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈനലി തങ്ങളുടെ പരാമർശങ്ങൾ, ചന്ദ്രികയുമായി ബന്ധപ്പെട്ട ഇ.ഡി. ഇടപെടലുകൾ എന്നിവ അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല.ഇത്തരം പ്രശ്നങ്ങളും വിവാദങ്ങളും അവസാനിച്ചെന്നാണ് നേതൃത്വത്തിന്റെ നിലപാട്. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ഇക്കാര്യങ്ങളും ഉന്നയിക്കാൻ പ്രതിനിധികൾക്ക് അവസരമുണ്ടാകും. ഹരിതവിഷയം കൈകാര്യംചെയ്തതിൽ നേതൃത്വത്തിന്‌ തെറ്റുപറ്റിയെന്ന വിമർശനം നിലനിൽക്കേ അത്‌ ചർച്ചചെയ്യാൻ ആവശ്യമുയർന്നേക്കും.ഭാവി പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ രൂപരേഖയാണ് മുഖ്യ അജൻഡ. ഇത് പ്രവർത്തകസമിതിയുടെ അംഗീകാരത്തിന്‌ വെയ്ക്കും. പുതിയ കർമപദ്ധതിയും പരിപാടികളും തയ്യാറാക്കും. മുഖപത്രമായ ചന്ദ്രികയിലെ സാമ്പത്തികപ്രതിസന്ധിയും അജൻഡയിലുണ്ട്.തിരഞ്ഞെടുപ്പ് അവലോകനം അഞ്ചുമാസംകഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവന്ന് അഞ്ചുമാസത്തിനുശേഷമാണ് പ്രവർത്തകസമിതി ഇക്കാര്യം അവലോകനംചെയ്യുന്നത്. നേരത്തേ പലതവണ യോഗം നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളും മറ്റുതടസ്സങ്ങളും കാരണം നീണ്ടുപോയി. പ്രവർത്തകസമിതിചേർന്ന് തിരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യാത്തതിനെതിരേ പാർട്ടിയിൽ കടുത്ത എതിർപ്പുയർന്നിരുന്നു.തുടർന്ന് ജൂലായ് 31-ന് കോഴിക്കോട്ട് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എ.മാരുടെയും യോഗംചേർന്ന് പ്രാഥമിക ചർച്ച നടത്തി. തിരിച്ചടി പഠിക്കാനും ഭാവിപ്രവർത്തനങ്ങൾക്ക്‌ രൂപരേഖ തയ്യാറാക്കാനുമായി സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം അധ്യക്ഷനായ പത്തംഗ സമിതിയുമുണ്ടാക്കി. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ് അവലോകനം.പങ്കെടുക്കുക 150 പ്രതിനിധികൾസംസ്ഥാന ഭാരവാഹികൾ, എം.എൽ.എ.മാർ, ദേശീയ ഭാരവാഹികൾ, എക്സ് ഒഫീഷ്യോ അംഗങ്ങൾ, പോഷക സംഘടനകളുടെ ഭാരവാഹികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരടക്കം 150 വരെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. പോഷക സംഘടനയല്ലാത്തതിനാൽ ഹരിത ഭാരവാഹികൾ യോഗത്തിനുണ്ടാകില്ല. എം.എസ്.എഫിനുകീഴിലുള്ള വനിതാ ഘടകമാണ് ഹരിത. ആരോഗ്യപ്രയാസങ്ങളുള്ള സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പങ്കെടുക്കില്ല. ഉന്നതാധികാര സമിതിയംഗം സാദിഖലി തങ്ങൾ അധ്യക്ഷനാകും. കാതലായ മാറ്റങ്ങളുണ്ടാകുംപാർട്ടിയുടെ ഭാവിപ്രവർത്തനങ്ങളിൽ ദിശാമാറ്റത്തിന് വഴിയൊരുക്കുന്നതാണ് പത്തംഗ സമിതി തയ്യാറാക്കിയ രൂപരേഖ. പ്രവർത്തനരീതിയിലും സമീപനത്തിലും കാതലായ മാറ്റങ്ങളുണ്ടാകും. കൂടുതൽ സജീവവും ജനാധിപത്യപരവും സുതാര്യമായി മുന്നോട്ടുപോകും. -പി.എം.എ. സലാംമുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി


from mathrubhumi.latestnews.rssfeed https://ift.tt/3zXRfeI
via IFTTT