Breaking

Wednesday, March 17, 2021

യു.എസില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; നാല് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു

അറ്റ്ലാന്റ: അമേരിക്കൻ സംസ്ഥാനമായ ജോർജിയയിൽ മൂന്ന് വ്യത്യസ്ത മസാജ് പാർലറുകളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 21-കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഇയാൾക്ക് അക്രമണങ്ങളുമായി ബന്ധമുണ്ടോയെന്ന് പോലീസ് സ്ഥീരീകരിച്ചിട്ടില്ല. ജോർജിയുടെ തലസ്ഥാനമായ അറ്റ്ലാന്റയ്ക്ക്സമീപമുള്ള ആക്വർത്ത് നഗരത്തിന് സമീപമുള്ള യങ്സ് എഷ്യൻ മസാജ് പാർലറിൽ ഉണ്ടായ വെടിവെപ്പിലാണ് നാല് പേർ കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിൽ എടുത്തതായി പോലീസ് അറിയിച്ചു. അറ്റ്ലാന്റയിൽ തന്നെ മറ്റ് രണ്ട് ഇടങ്ങളിലുണ്ടായ വെടിവെപ്പിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. ഗോൾഡ് മജാസ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ട നാല് സ്ത്രീകളും ഏഷ്യൻ വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. Conetnt Highlights: 4 Asian Women Among 8 Dead in Shootings at US Atlanta-area Massage Parlours, Suspect Held


from mathrubhumi.latestnews.rssfeed https://ift.tt/3bRs8Bw
via IFTTT