Breaking

Saturday, March 20, 2021

ഐ ഫോണ്‍; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ്‌

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് മാസം 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന്ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം.സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേൽവിലാസത്തിൽ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. സന്തോഷ് ഈപ്പൻ വാങ്ങിയ ആറ് ഐഫോണുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഫോൺ എങ്ങനെ ലഭിച്ചു, പിന്നീട് ആർക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. Content Highlight: Customs notice to Vinodini Balakrishnan


from mathrubhumi.latestnews.rssfeed https://ift.tt/3vL9B1G
via IFTTT