Breaking

Friday, January 24, 2020

ഒടുവില്‍ അവര്‍ വീട്ടിലേക്ക് തിരിച്ചെത്തി, ചേതനയറ്റ ശരീരങ്ങളായി

ശ്രീകാര്യം(തിരുവനന്തപുരം): നേപ്പാളിലെ റിസോർട്ടിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീൺകുമാർ കെ.നായർ, ഭാര്യ ശരണ്യാ ശശി, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതശരീരങ്ങൾ ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ പ്രവീണിന്റെ സഹോദരീ ഭർത്താവ് രാജേഷാണ് ഏറ്റുവാങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ചേങ്കോട്ടുകോണത്ത് സ്വാമിയാർമഠം അയ്യൻകോയിക്കൽ ലെയ്നിലെ രോഹിണിഭവനിലെത്തിച്ചത്. പൊതുദർശനത്തിനും ചടങ്ങുകൾക്കുംശേഷം രാവിലെ 9.30ക്ക് ശേഷം മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിക്കും. മൂന്ന് മക്കളുടേയും മൃതദേഹങ്ങൾ ഒരുമിച്ചാവും അടക്കം ചെയ്യുക. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം നിരവധി ആളുകൾ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ ചെങ്കോട്ടുകോണത്തെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരും തിങ്കളാഴ്ച രാത്രി നേപ്പാളിലെ ഡാമനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലുണ്ടായ ദുരന്തത്തിൽ മരിച്ചു. മുറിയിലെ ഹീറ്ററിൽനിന്ന് ചോർന്ന കാർബൺ മോണോക്സൈഡ് വാതകമാണ് ദുരന്തകാരണമായത്. Content Highlights:Bodies of Malayalees who died in Nepal were brought home, Nepal Tragedy Kerala


from mathrubhumi.latestnews.rssfeed https://ift.tt/36ptSMm
via IFTTT