Breaking

Wednesday, January 15, 2020

യുക്രൈന്‍ വിമാനത്തിന് നേരേ ഇറാന്റെ മിസൈല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടയാള്‍ കസ്റ്റഡിയില്‍

ദുബായ്: യുക്രൈൻ വിമാനത്തിന് നേരേ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടയാൾ കസ്റ്റഡിയിൽ. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും ചെയ്തയാളെ റവല്യൂഷണറി ഗാർഡ്സാണ് പിടികൂടിയതെന്ന് ഇറാൻ വാർത്ത ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് ഇറാനിൽ യുക്രൈൻ വിമാനം തകർന്നുവീണ് 176 യാത്രക്കാർ മരിച്ചത്. എന്നാൽ വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് കാനഡയും യുഎസും അടക്കം സംശയം പ്രകടിപ്പിച്ചു. ഇതിനുപിന്നാലെയാണ് യുക്രൈൻ വിമാനം തകർന്നത് തങ്ങളുടെ മിസൈലേറ്റാണെന്ന് ഇറാൻ സമ്മതിച്ചത്. സൈനികർക്ക് സംഭവിച്ച അബദ്ധമാണ് ഇതിനുകാരണമായതെന്നും വ്യക്തമായിരുന്നു. വിമാനം തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിനായി പ്രത്യേക കോടതി സ്ഥാപിക്കാൻ ഇറാൻ പ്രസിഡന്റ് നിർദേശം നൽകി. ഇതിനുപിന്നാലെ സംഭവത്തിന് ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായും ഇറാൻ അറിയിച്ചിരുന്നു. Content Highlights:person who post video of missile hitting ukraine plane taken in custody


from mathrubhumi.latestnews.rssfeed https://ift.tt/2FNXvw4
via IFTTT