1960-കളിൽ ഭൂമിയിൽ പതിച്ച ഉൽക്കയുടെ പാളിയിൽനിന്ന് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാർഥം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 750 കോടി വർഷംമുമ്പ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങളാണ് ഈ പദാർഥം. ഇതിനുമുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാർഥത്തിന് 550 കോടി വർഷമായിരുന്നു പഴക്കം. നക്ഷത്രങ്ങൾ മരിക്കുമ്പോൾ അവയ്ക്കുള്ളിലുള്ള പദാർഥങ്ങൾ ശൂന്യാകാശത്തെത്തും. ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉൽക്കകളുടെയുമൊക്കെ ഭാഗമായി മാറും. 1969-ൽ ഓസ്ട്രേലിയയിലെ മർച്ചിസണിൽ പതിച്ച ഉൽക്കയിൽനിന്നു ലഭിച്ച 40 തരികൾ പരിശോധിച്ച സ്വിറ്റ്സർലൻഡിലെയും യു.എസി.ലെയും ഗവേഷകരാണ് പദാർഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്. ഉൽക്കകളിൽനിന്നുള്ള അപരിചിത പദാർഥത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ എത്രകാലം ഇവയിൽ കോസ്മിക് കിരണങ്ങൾ പതിച്ചിട്ടുണ്ടെന്ന് ഗവേഷകർ പഠിച്ചു. ഭൂമിയുടെ നക്ഷത്രമായ സൂര്യന് 460 കോടിവർഷവും ഭൂമിക്ക് 450 കോടി വർഷവുമാണ് പ്രായം. സൗരയൂഥമുണ്ടാകുന്നതിനും മുമ്പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാൻ ഈ പദാർഥങ്ങൾ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. content highlights:old substance, earth, earth age
from mathrubhumi.latestnews.rssfeed https://ift.tt/30nzBkz
via
IFTTT