Breaking

Saturday, November 23, 2019

Maharashtra Politics കേവലഭൂരിപക്ഷത്തിന് ഫഡ്‌നാവിസിനെ ആരെല്ലാം പിന്തുണയ്ക്കും?നിലവിലെ കക്ഷിനില ഇങ്ങനെ

2019 ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ വിധിയെഴുതിയത്. 24ന് വോട്ടെണ്ണൽ. 288 അംഗനിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. ഓരോ കക്ഷിക്കും ലഭിച്ച സീറ്റുകൾ ഇങ്ങനെ ബി.ജെ.പി-105 ശിവസേന-56 എൻ.സി.പി-54 കോൺഗ്രസ്-44 ബഹുജൻ വികാസ് അഘാടി- 3 എ.ഐ.എം.ഐ.എം-2 പ്രഹർ ജനശക്തി പാർട്ടി-2 സമാജ്വാദി പാർട്ടി-2 സ്വതന്ത്രർ- 13 സ്വാഭിമാനി പക്ഷ-1 രാഷ്ട്രീയ സമാജ് പക്ഷ-1 പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി-1 മഹാരാഷ്ട്ര നവനിർമാൺ സേന-1 ക്രാന്തികാരി ശേത്കാരി പാർട്ടി-1 ജൻ സുരാജ്യ പാർട്ടി-1 സി.പി.എം-1 ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപീകരിക്കാനായിരുന്നു അദ്യം ശ്രമിച്ചതെങ്കിലുംമുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്ന് ഇരു കക്ഷികളും തെറ്റിപ്പിരിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണലഭിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. എൻ.സി.പിയുടെ 54 എം.എ.എമാരിൽ 22 എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് അജിത് പവാറിനൊപ്പമുള്ള 22 എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിച്ചാൽ അംഗബലം 127 ആകും. 18 എം.എൽ.എമാരുടെ പിന്തുണ കൂടി ലഭിച്ചാലേ കേവലഭൂരിപക്ഷമായ 145ൽ എത്തുകയുള്ളു.ചില സ്വതന്ത്ര എംഎൽഎമാരുമായും ശിവസേന എം.എൽ.എമാരുമായും ബിജെപി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, അജിത് പവാറിന്റെ നീക്കത്തിന് തന്റെ പിന്തുണയില്ലെന്ന് ശരദ് പവാർ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. content highlights:maharashtra politics who will support devendra fadnavis to get simple majority


from mathrubhumi.latestnews.rssfeed https://ift.tt/37y4C8o
via IFTTT