Breaking

Saturday, November 30, 2019

ആമസോൺ കാടുകൾ നാശത്തിലേക്ക്: ഒരുവർഷംകൊണ്ട് ഇല്ലാതായത് 10,000 ചതുരശ്രകിലോമീറ്റർ വനം

ബ്രസീലിയ: ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ അതിവേഗത്തിൽ തുടച്ചുനീക്കപ്പെടുന്നുവെന്ന് റിപ്പോർട്ട്. 2018 ഓഗസ്റ്റ് മുതൽ 2019 ജൂലായ് വരെ മാത്രം പതിനായിരത്തിലേറെ ചതുരശ്രകിലോമീറ്റർ വനം നശിച്ചതായി ബ്രസീൽ ബഹിരാകാശ ഏജൻസിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് (ഐ.എൻ.പി.ഇ.) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ മരങ്ങൾ പൂർണമായും ഇല്ലാതായി. പത്തുവർഷത്തെ ഏറ്റവുംകൂടിയ വനനശീകരണനിരക്കാണിത്. 2008-ൽ 12,287 ചതുരശ്രകിലോമീറ്റർ പ്രദേശത്തെ വനം നശിച്ചിരുന്നു. കഴിഞ്ഞവർഷം ഇത് 7033 ചതുരശ്രകിലോമീറ്ററായിരുന്നു. ഈവർഷം കണക്കാക്കിയിരുന്ന വനനശീകരണത്തിന്റെ തോതിനെക്കാൾ 43 ശതമാനം കൂടുതലാണിത്. ഒരാഴ്ചമുമ്പ് പുറത്തുവിട്ട കണക്കിൽ 9762 ചതുരശ്രകിലോമീറ്റർ വനം നശിച്ചുവെന്നായിരുന്നു കണക്ക്. ഒറ്റയാഴ്ചകൊണ്ടാണ് ഇത് പതിനായിരം കടന്നത്. ഈവർഷം ആമസോണിലുണ്ടായ കാട്ടുതീ വലിയൊരുപ്രദേശത്തെ മഴക്കാടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു. മേഖലയിൽ കാർഷികവൃത്തിയും ഖനനവും പ്രോത്സാഹിപ്പിക്കുന്ന ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്കുനേരെ ഇതിൽ ആഗോളതലത്തിൽനിന്ന് വൻ പ്രതിഷേധവുമുയർന്നു. ആമസോൺ കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ആൻഡിസ് മഞ്ഞുപാളികളെ അലിയിച്ച് കാട്ടുതീ ആമസോണിലെ കാട്ടുതീ ആൻഡിസ് പർവതനിരയിലെ മഞ്ഞുപാളികൾ ഉരുകുന്നത് വേഗത്തിലാക്കുന്നുവെന്ന് പഠനം. ഇത് തെക്കേ അമേരിക്കയെ ജലപ്രതിസന്ധിയിലേക്ക് നയിക്കുമെന്നും റിയോ ഡി ജനൈറോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. കാട്ടുതീയെത്തുടർന്ന് പർവതത്തിലെ മഞ്ഞുപാളികളും ഐസും ഇരുണ്ടുപോയിട്ടുണ്ട്. അത് മഞ്ഞുരുക്കത്തിന്റെ വേഗംകൂട്ടി. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തിലായിരുന്നു പഠനം. content highlights:amazon forest


from mathrubhumi.latestnews.rssfeed https://ift.tt/35NYKqc
via IFTTT