Breaking

Saturday, November 30, 2019

പുതുമുഖ നടിയും ലഹരിയുടെ അടിമ; പോലീസ് കണ്ടെത്തിയത് നഗ്നയായ നിലയില്‍

കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേർത്തുവായിക്കാവുന്ന ചില സമീപകാല സംഭവങ്ങൾ: * 2014 ഫെബ്രുവരി 28-ന് മരടിലെ ഫ്ലാറ്റിൽ നഗ്നനായി എത്തി അയൽവാസിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിനെ പോലീസ് പിടികൂടി. ഇയാളിൽനിന്ന് കഞ്ചാവ് കണ്ടെത്തി. കേസിൽ മൂന്നരവർഷം തടവുശിക്ഷയാണ് ലഭിച്ചത്. * 2015 ജനുവരി 30-ന് നടൻ ഷൈൻ ടോം ചാക്കോയെയും നാലു യുവതികളെയും കൊക്കെയ്ൻ ഉപയോഗിച്ചെന്ന ആരോപണത്തിൽ കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പിടികൂടി. * കഴിഞ്ഞ ഡിസംബറിൽ നടി അശ്വതി ബാബുവിനെ ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി കൊച്ചിയിലെ ഫ്ലാറ്റിൽനിന്ന് അറസ്റ്റുചെയ്തു. വീട്ടിൽ ലഹരിപ്പാർട്ടികൾ ഒരുക്കിയിരുന്നെന്ന് അവർ സമ്മതിച്ചു. സിനിമ-സീരിയൽ രംഗത്തെ പ്രമുഖരുടെ നമ്പറുകൾ ഫോണിൽനിന്ന് കണ്ടെത്തിയെങ്കിലും കേസിന്റെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. * 2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടൻ മിഥുനും ക്യാമറാമാനായ ബെംഗളൂരു സ്വദേശി വിശാൽ വർമയും എക്സൈസിന്റെ പിടിയിലായി. ലൊക്കേഷനുകളെ പിന്തുടർന്ന ഷാഡോ പോലീസിനു സംഭവിച്ചത് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ അന്വേഷണം ഒരിക്കൽ എറണാകുളത്തെ പ്രശസ്ത റെസ്റ്റോറന്റിലാണ് എത്തിച്ചേർന്നത്. ബ്രൗൺ ഷുഗർ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ സിനിമാ ലൊക്കേഷനുകളിലേക്ക് കൈമാറിയിരുന്നത് ഇവിടെനിന്നാണെന്നു കണ്ടെത്തി. ഇതിനിടെയാണ് അന്വേഷണത്തിൽ സഹായിക്കാമെന്ന വാഗ്ദാനവുമായി ഒരു നിർമാതാവ് ഷാഡോ പോലീസിനെ സമീപിച്ചത്. പനമ്പിള്ളിനഗർ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ നൽകുകയും ചെയ്തതോടെ ഇയാൾ ഷാഡോ പോലീസിന്റെ വിശ്വാസം നേടിയെടുത്തു. എന്നാൽ, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങൾ ഉപയോഗിച്ച് ഇതേ നിർമാതാവ് ഷാഡോ പോലീസിനെതിരേ പരാതി നൽകി. തന്ത്രപൂർവം ഷാഡോ സംഘത്തെ തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഷാഡോ സംഘത്തിലെ ഉദ്യോഗസ്ഥർക്കെല്ലാം സ്ഥലംമാറ്റം കിട്ടി. വിമാനമാർഗം ഹാഷിഷ് ഓയിൽ എറണാകുളം സ്വദേശികളായ മൂന്നുപേരെ മേയിൽ 11.5 കോടിയുടെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. മലയാള സിനിമയിലെ ചില നടന്മാർക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകാറുണ്ടെന്നാണ് അവർ നൽകിയ വിവരം. ദിവസവും ഹാഷിഷ് ആവശ്യമുള്ളതിനാൽ വിമാനത്തിലാണ് ആന്ധ്രയിൽ ചെന്ന് കൊണ്ടുവരാറുള്ളതെന്നും പറഞ്ഞു. ഒരു മുൻനിര നടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററിൽ ചികിത്സ തേടിയതായും വിവരമുണ്ട്. പുതുമുഖ നടിയും ലഹരിയുടെ അടിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുവരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്ളാറ്റിൽ ലഹരിയുടെ ഉന്മാദത്തിൽ നഗ്നയായ നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികയുടെ ഉന്മാദം അവർക്ക് എത്തിച്ചുകൊടുത്തിരുന്നത് കോഴിക്കോട് സ്വദേശിയാണെന്നു പിന്നീട് കണ്ടെത്തി. മന്ത്രിയുടെ അഭിപ്രായംതന്നെയാണുള്ളത് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചിരുന്നു. ഈ അഭിപ്രായംതന്നെയാണ് തങ്ങൾക്കുമുള്ളത്. - എസ്. ആനന്ദകൃഷ്ണൻ(എക്സൈസ് കമ്മിഷണർ) വിലക്ക് നീക്കാൻ ഷെയ്ൻ നിഗം കൊച്ചി: നിർമാതാക്കളുടെ വിലക്ക് നേരിടുന്ന നടൻ ഷെയ്ൻ നിഗം ഒത്തുതീർപ്പിനു ശ്രമിക്കുന്നു. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ ഷെയ്ൻ തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ നൽകുന്ന സൂചന. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷെയ്നിന്റെ സുഹൃത്തുക്കൾ ഫെഫ്ക പ്രതിനിധികളുമായി അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ട്. അമ്മയ്ക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, ഷെയ്നിനു വിലക്കേർപ്പെടുത്തി നിർമാതാക്കൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാരിന്റെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ചിത്രീകരണസ്ഥലങ്ങളിൽ മയക്കുമരുന്നുണ്ടെന്ന നിർമാതാക്കളുടെ ആരോപണത്തെ സർക്കാരും ഗൗരവമായാണു കാണുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ സംവിധായകരുടെ ആദ്യ സംരംഭം തകരരുതെന്ന പൊതുവികാരത്തിന്റെ ചുവടുപിടിച്ചാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നത്. ഫെഫ്കയും ഇതേ നിലപാടു സ്വീകരിച്ചതോടെ നിർമാതാക്കൾ മാറിച്ചിന്തിച്ചേക്കാമെന്നും ഒരുവിഭാഗം കണക്കുകൂട്ടുന്നുണ്ട്. വെയിൽ എന്ന സിനിമയുടെ സംവിധായകൻ ശരത് ഫെഫ്ക പ്രതിനിധികളെ സമീപിച്ച് ഇക്കാര്യം ആവശ്യപ്പെട്ടതായാണു സൂചന. വെറും 16 ദിവസത്തെ ചിത്രീകരണംമാത്രമേ ബാക്കിയുള്ളൂവെന്നും സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നുമാണ് ശരത് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പ്രശ്നപരിഹാരമുണ്ടായാൽ ആ സിനിമകളിൽ അഭിനയിക്കാൻ തയ്യാറാണെന്നു ഷെയ്ൻ അറിയിക്കും. വിലക്കിനെക്കാൾ പ്രധാനവിഷയമായാണ് ലൊക്കേഷനുകളിലെ മയക്കുമരുന്ന് ഉപയോഗത്തെ നിർമാതാക്കൾ കാണുന്നത്. അടുത്തദിവസം തിരുവനന്തപുരത്ത് വിനോദനികുതിയുമായി ബന്ധപ്പെട്ട് നിർമാതാക്കളും മന്ത്രിയും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. അതിൽ ഇക്കാര്യവും ഉന്നയിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഷെയ്ൻ നിഗം അമ്മയ്ക്ക് പരാതി നൽകി കൊച്ചി: നിർമാതാക്കളുടെ വിലക്കിനെതിരേ നടൻ ഷെയ്ൻ നിഗം സംഘടനയായ അമ്മയ്ക്കു പരാതി നൽകി. പരാതി പരിശോധിച്ച് വേണ്ടനടപടികൾ സ്വീകരിക്കുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്നിന്റെ അമ്മയാണ് സംഘടനയ്ക്കു പരാതി കൈമാറിയത്. ഷെയ്ൻ സംഘടനയിലെ അംഗമാണ്. അംഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടന മുൻകൈയെടുക്കും. ഷെയ്നിനെ സംബന്ധിച്ച് പലരുമായി ചർച്ച നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്ത് തീരുമാനിക്കും- ഇടവേള ബാബു പറഞ്ഞു. എന്നാൽ, നിർമാതാക്കളുമായുള്ള പ്രശ്നത്തിൽ ഷെയ്ൻ നിഗമിനെ അമ്മ പിന്തുണയ്ക്കില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായ കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്തുണയ്ക്കാനാവില്ല. ഷെയ്ൻ മുടിമുറിച്ചത് തോന്നിവാസമാണ്. അഹങ്കരിച്ചാൽ ആരായാലും സിനിമാമേഖലയിൽനിന്നു പുറത്തുപോകും. സിനിമാസെറ്റുകളിൽ പുതുതലമുറ സിനിമാപ്രവർത്തകരിൽ ലഹരിമരുന്നിന്റെ ഉപയോഗം കൂടുതലാണ്. ഇക്കാര്യത്തിൽ പോലീസും എക്സൈസും കർശനപരിശോധന നടത്തണമെന്നും ഗണേഷ് കുമാർ പറഞ്ഞു. content highlights:malayalam cinema, drugs in sets actors


from mathrubhumi.latestnews.rssfeed https://ift.tt/2DwRdQu
via IFTTT