മൈസൂരു: മലയാളത്തെ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതിനും പി.എസ്.സി.പരീക്ഷയ്ക്ക് മലയാളത്തിൽ ചോദ്യക്കടലാസ് തയ്യാറാക്കുന്നതിനും സാങ്കേതികപദങ്ങൾ ഇല്ലെന്ന പരാതി ഉയരുമ്പോൾ മുപ്പത്തിമുവ്വായിരത്തോളം മലയാളപദങ്ങളടങ്ങിയ സാങ്കേതികപദാവലി തയ്യാറാക്കിയത് ആരുടെയും ശ്രദ്ധയിൽപ്പെടാതെയിരിക്കുന്നു. മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിലെ ദേശീയ പരിഭാഷാ മിഷനിലാണ് വൈജ്ഞാനികമേഖലകളിൽ ഇംഗ്ലീഷ് പദങ്ങൾക്ക് തത്തുല്യമായി ഉപയോഗിക്കാവുന്ന മലയാള പദങ്ങളുടെ നിഘണ്ടു തയ്യാറാക്കിയത്. ഇംഗ്ലീഷിൽനിന്ന് വൈജ്ഞാനികഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് തർജമചെയ്യുന്നതിന്റെ ഭാഗമായാണ് സാങ്കേതികപദാവലിക്ക് രൂപംനൽകിയതെന്ന് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ 'മാതൃഭൂമി'യോട് പറഞ്ഞു. രാഷ്ട്രതന്ത്രസംബന്ധിയായ 12,000 വാക്കുകളും തത്ത്വശാസ്ത്രത്തിലെ 9000 വാക്കുകളും ചരിത്രത്തിലെ 6000 വാക്കുകളും സസ്യശാസ്ത്രത്തിലെ 6000 വാക്കുകളും അടങ്ങുന്ന പദാവലിക്കാണ് അന്തിമരൂപമായിട്ടുള്ളത്. സസ്യശാസ്ത്രത്തിൽ പതിനായിരത്തിൽപ്പരം മലയാളസാങ്കേതികപദങ്ങളാണ് തയ്യാറാക്കാനുള്ളത്. ഇതുകൂടാതെ കണക്ക്, നരവംശശാസ്ത്രം, സോഷ്യോളജി, എൻജിനീയറിങ്, രസതന്ത്രം, പൊതുഭരണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലും സാങ്കേതിക പദാവലികൾ തയ്യാറായിവരുന്നുണ്ട്. പല വിഷയങ്ങളിലായി മൊത്തം 50,000 ഇംഗ്ലീഷ് സാങ്കേതികപദങ്ങളാണ് തത്തുല്യവാക്കുകൾ കണ്ടെത്താനായി തിരഞ്ഞെടുത്ത് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിലുള്ള വൈജ്ഞാനികഗ്രന്ഥങ്ങൾ മലയാളമുൾപ്പെടെ ഇന്ത്യയിലെ 22 ഭാഷകളിലേക്ക് തർജമചെയ്ത് പ്രസിദ്ധീകരിക്കുകയാണ് ദേശീയ പരിഭാഷാമിഷന്റെ ദൗത്യം. ഇതിന്റെഭാഗമായാണ് തർജമയ്ക്കായി തിരഞ്ഞെടുത്ത ഇംഗ്ലീഷ് പുസ്തകങ്ങളിൽനിന്ന്, തത്തുല്യമായി മലയാളത്തിൽ കണ്ടെത്തേണ്ട വാക്കുകളുടെ പട്ടിക തയ്യാറാക്കിയത്. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന പദാവലികൾ അതത് പുസ്തകങ്ങൾ തർജമചെയ്യാൻ ഏറ്റെടുക്കുന്നവർക്ക് നൽകുകയാണ് രീതി. ആ പദങ്ങൾ ഉപയോഗപ്പെടുത്തി തർജമ നിർവഹിക്കണമെന്ന് നിർദേശിക്കുകയുംചെയ്യും. ഇതിൽ ഒട്ടേറെ പദങ്ങൾ പുതുതായി രൂപപ്പെടുത്തിയെടുത്തവയാണ്. ചില പദങ്ങൾ പഴയതിന്റെ രൂപംമാറ്റിയതാണ്. സാങ്കേതിക പദാവലിയിലെ ചില വാക്കുകൾ ബാത്മിസം- ബഹുപുഷ്ടിപ്രവണത ബൈ ഇംപ്ലിക്കേഷൻ- ദ്വിവിവക്ഷ കാനോനിക്കൽ സ്കീമ- പൗരോഹിത്യനിയമാനുസാരിയായ പദ്ധതി സോളിപ്സിസം- കേവല അഹംപ്രത്യയവാദം ഡയോഫൈസിറ്റ്- മനുഷ്യദൈവദിത്വം ആപ്പനേജ്- അധീനരാജ്യം ഡൈനാമിസം- ഊർജസ്വലതാവാദം ഫിസിപ്പാരസ് ടെൻഡൻസീസ്- വിഭജനപരമായ പ്രവണതകൾ പ്യൂണി ജഡ്ജ്- മുഖ്യപദവിയിലില്ലാത്ത ന്യായാധിപൻ ബാലറ്റേയ്ജ്- സമ്മതിദാനയുഗം content highlights:directory of technical and scientific terms in malayalam
from mathrubhumi.latestnews.rssfeed https://ift.tt/2XYKMPi
via
IFTTT