തിരുവനന്തപുരം: 'പെണ്ണായിപ്പോയി, അല്ലെങ്കിൽ വലിച്ച് ചേംബറിനുപുറത്തിട്ട് കൈയുംകാലും തല്ലിയൊടിച്ചേനെ'-ബാർ അസോസിയേഷൻ ഭാരവാഹി മജിസ്ട്രേറ്റിനെതിരേ ഇങ്ങനെ ആക്രോശിച്ചെന്ന് എഫ്.ഐ.ആർ. 'പത്തുനാൽപ്പതുവർഷം പ്രാക്ടീസുള്ള വക്കീലന്മാരെയാണോ പേടിപ്പിക്കുന്നത്. ആദ്യംപോയി നിയമം പഠിച്ചിട്ട് വാ. നിങ്ങൾ പുറത്തിറങ്ങുന്നത് കാണണം'- ആക്രോശം തുടർന്ന് വാതിൽ വലിച്ചടച്ചു. 'ഇനി ഈ കോടതിയിൽ വരണമോയെന്നു ഞങ്ങൾ തീരുമാനിക്കും. ഇനി ഈ കോടതി പ്രവർത്തിക്കില്ല. എല്ലാവരും ഇറങ്ങിക്കോ. ഒരു തീരുമാനമുണ്ടായിട്ട് ഈ കോടതി വിളിച്ചാൽ പ്രവർത്തിച്ചാൽ മതി'- ഭീഷണി തുടർന്നു. മജിസ്ട്രേറ്റ് ദീപാ മോഹന്റെ പരാതിയിലാണ് വഞ്ചിയൂർ പോലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തത്. ബാർ അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുൾപ്പെടെ 10 പേർക്കെതിരേയാണ് കേസ്. സംഘംചേർന്ന് തടങ്കലിൽവെച്ച് ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞുവെന്നാണ് കേസ്. ഈ സംഭവത്തിൽ ഹൈക്കോടതി കേസ് എടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിനെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയതിനെതിരേ ജുഡീഷ്യൽ ഓഫീസർമാരുടെ സംഘടന ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. വനിതാ മജിസ്ട്രേറ്റിനെതിരായ കൈയേറ്റശ്രമത്തെ വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അപലപിച്ചു. കോടതികൾ ബഹിഷ്കരിച്ച് പ്രകടനം ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരേ കള്ളക്കേസെടുത്തെന്ന് ആരോപിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു. ജില്ലയിലെ കോടതികൾ വെള്ളിയാഴ്ച അഭിഭാഷകർ ബഹിഷ്കരിച്ചു. ജില്ലാകോടതി വളപ്പിൽ അഭിഭാഷകർ പ്രതിഷേധപ്രകടനം നടത്തി യോഗം ചേർന്നു. content highlights: Group of advocates gherao woman magistrate
from mathrubhumi.latestnews.rssfeed https://ift.tt/34yYUkJ
via
IFTTT