Breaking

Wednesday, November 27, 2019

കുട്ടിയെ കടിച്ചു; പാമ്പെന്നു ഭയന്ന് മണിക്കൂറുകൾ, പിന്നെ വിഷമിറങ്ങുംപോലെ ആശ്വാസം

കോട്ടയം/തൊടുപുഴ: 'ടീച്ചറേ എന്റെ കാലിൽ എന്തോ കടിച്ചു. നല്ല വേദനയുണ്ട്'- തൊടുപുഴ ഇടവെട്ടി ജി.എൽ.പി.എസിലെ നാലാംക്ലാസുകാരൻ പ്രണവ് സ്റ്റാഫ് റൂമിലേക്ക് ഓടിവന്ന് വിവരം പറഞ്ഞതോടെ ഒരു നാട് മുഴുവനാണ് ആശങ്കയിലായത്. സ്കൂളിന് സമീപത്തുള്ള ആൽത്തറയിലാണ് പ്രണവ് കളിച്ചുകൊണ്ടിരുന്നത്. വല്ല പാമ്പെങ്ങാനും കടിച്ചതാണോ. സംശയമേറിയതോടെ അധ്യാപകർ കാത്തുനിന്നില്ല. ആദ്യം സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്. അവിടെനിന്ന് ജില്ലാ ആശുപത്രിയും കടന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐ.സി.എച്ചിൽ. പരിശോധന പൂർത്തിയാക്കി പാമ്പുകടിയേറ്റിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് നാടിന്റെ ആശങ്കയൊഴിഞ്ഞത്. പാമ്പ് കടിച്ചതല്ലെങ്കിലും മുറിപ്പാടുള്ളതിനാൽ കുട്ടി ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇടവെട്ടി സ്വദേശി പ്രസന്നകുമാറിെന്റ മകനാണ് പ്രണവ്. രാവിലെ 11.30-നുള്ള ഇടവേളയ്ക്ക് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടിയുടെ കാലിൽ എന്തോ കൊണ്ടപോലെ തോന്നിയത്. കഴിഞ്ഞ ദിവസം വയനാട്ടിൽ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർഥിനിയെ പാമ്പ് കടിച്ച വാർത്ത അറിഞ്ഞിരുന്ന കുട്ടി ഭയപ്പെട്ടു. ചെറിയ മുറിപ്പാടും കണ്ടു. ഇതിനെ തുടർന്നാണ് അധ്യാപകരും ജാഗ്രതയിലായത്. ഈ സമയം സ്കൂൾപരിസരം വൃത്തിയാക്കാനായി ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുണ്ടായിരുന്നു. അവരും അധ്യാപകരും ചേർന്ന് കുട്ടിയുടെ കാൽ പരിശോധിച്ചു. തുടർന്ന് ഒരു അധ്യാപകന്റെ കാറിൽ ആദ്യം കുട്ടിയുമായി ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക്. വഴിയിൽവെച്ച് പ്രണവിെന്റ അച്ഛൻ, അമ്മ ചിത്ര, മുത്തശ്ശി എന്നിവരെയും കൂട്ടി. പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയപ്പോൾ ലക്ഷണങ്ങൾ വെച്ച് ഡോക്ടർ വിലയിരുത്തി- 'പാന്പല്ല'. എങ്കിലും ഒപ്പമുള്ളവരുടെ ഭയം ഡോക്ടറെയും ഭയപ്പെടുത്തുന്ന നിമിഷം. അങ്ങനെ പ്രണവുമായി കാരിക്കോട് താലൂക്ക് ആശുപത്രിയിലേക്ക്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമേ പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പരിശോധനയിൽ പാന്പിന്റെയെന്നല്ല ഒരുതരത്തിലുള്ള വിഷാംശവും കുട്ടിയുടെ ശരീരത്തിലില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു. അധ്യാപകർക്കും ബന്ധുക്കൾക്കും എന്നിട്ടും സമാധാനമായില്ല. ഇതോടെ ഡോക്ടർമാർ കുട്ടിയെ കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ വിദഗ്ധപരിശോധനയ്ക്കായി അയച്ചു. ഒരുമണിയോടെ കോട്ടയം ഐ.സി.എച്ചിൽ എത്തിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ കുട്ടിയുടെ ശരീരത്തിൽ വിഷാംശമില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ എല്ലാവരുടെയും മുഖത്ത് ആശ്വാസം. ഇതിനിടെ ആശുപത്രിയിൽ വെച്ച് രക്തസമ്മർദം കൂടി പ്രണവിെന്റ മുത്തശ്ശി തളർന്നുവീണു. നിലവിൽ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധനാഴ്ചവരെ പ്രണവിനെ ഐ.സി.എച്ച്. ഐ.സി.യു.വിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. content highlights:snake bite in school,thodupuzha


from mathrubhumi.latestnews.rssfeed https://ift.tt/2XNSrzU
via IFTTT