Breaking

Friday, November 29, 2019

ബി.ജെ.പി.യുടെ കുതിപ്പ് കിതപ്പിലേക്കോ?

ന്യൂഡൽഹി : ഒന്നാം മോദിസർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയുടെ പിൻബലത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പുകൾ തുടരെ ജയിച്ച ബി.ജെ.പി.ക്ക് കിതയ്ക്കുന്നു. മഹാരാഷ്ട്രയിൽ ഭരണംപിടിക്കാനുള്ള നാടകീയനീക്കങ്ങൾ പരാജയപ്പെട്ടതോടെയാണ് ഈ സംശയം ഉയരുന്നത്. മോദിപ്രഭാവവും അമിത്ഷാ തന്ത്രങ്ങളും വേണ്ടത്ര ഏശുന്നില്ലെന്ന നിഗമനം പാർട്ടി ക്യാമ്പുകളിലുമുണ്ട്. കോൺഗ്രസ്മുക്ത ഭാരതമെന്ന മുദ്രാവാക്യമുയർത്തി സാന്നിധ്യം വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്ക് സമീപകാല തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി ബി.ജെ.പി.ക്ക് കടുത്ത രാഷ്ട്രീയക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. മോദിയുടെ പ്രതിച്ഛായയിലൂടെയും അമിത് ഷായുടെ തന്ത്രങ്ങളിലൂടെയും ഭരണംപിടിച്ച സംസ്ഥാനങ്ങളുടെ എണ്ണം 2018 ആയപ്പോൾ 21 ആയി. എന്നാൽ 2019-ൽ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് തന്ത്രങ്ങൾ പിഴയ്ക്കുന്നതായാണ് കാണുന്നത്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 17 ആയി കുറഞ്ഞു. ശതമാനത്തോതനുസരിച്ച് ബി.ജെ.പി.യോ എൻ.ഡി.എ.യോ ഭരിക്കുന്ന ഭൂപ്രദേശം 71 ശതമാനത്തിൽനിന്ന് 40 ആയി ചുരുങ്ങി. അതുകൊണ്ടുതന്നെ ജാർഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ ജനവിധി ബി.ജെ.പി.ക്ക് നിർണായകമാണ്. തിരിച്ചടികൾ *2018-'19-ജമ്മുകശ്മീരിൽ പി.ഡി.പി.യുമായുള്ള സഖ്യം പിരിഞ്ഞു. ഭരണം നഷ്ടമായി. ആന്ധ്രപ്രദേശിൽ ടി.ഡി.പി.യുമായുള്ള ബന്ധം തകർന്നു. മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യം പൊളിഞ്ഞു. * 2018-'19-മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബി.ജെ.പി.ക്ക് ഭരണംപോയി. ഹരിയാണയിൽ കേവലഭൂരിപക്ഷം കിട്ടിയില്ല. ദുഷ്യന്ത് പട്ടേലിന്റെ പാർട്ടിയായ ജെ.ജെ.പി.യുടെ സഹായത്തോടെ ഭരണം നിലനിർത്തി. ബി.ജെ.പി.ക്ക് ഭരണംനഷ്ടമായ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചുവന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2sm5yg4
via IFTTT