മറയൂർ: ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുന്നതിനായി കുളത്തിൽ ജെല്ലിക്കെട്ട് കാളയോടൊപ്പം വീഡിയോ ഷൂട്ട് ചെയ്യവെ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടിൽ ഉടുമലൈക്ക് സമീപം കരുമത്തംപെട്ടി രായർപാളയം സ്വദേശി പഴനിസ്വാമിയുടെ മകൻ വിഘ്നേശ്വരനാണ് (23) മുങ്ങി മരിച്ചത്. വിഘ്നേശ്വരൻ, സുഹൃത്തുക്കളായ ഭുവനേശ്വരൻ, പരമേശ്വരൻ, മാധവൻ എന്നിവർ കൈത്തറി തൊഴിലാളികളാണ്. ജെല്ലിക്കെട്ട് കാളകൾക്കും കാളവണ്ടിമത്സരങ്ങളിൽ പങ്കെടുക്കുന്ന കാളകൾക്കും ഇവർ പരിശീലനം നൽകുന്നുണ്ട്. കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തിൽ ഇവർ െജല്ലിക്കെട്ട് കാളയോടൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടയിൽ കാള വിരണ്ട് വെപ്രാളം കാട്ടി. നിയന്ത്രണം വിട്ട് വിഘ്നേശ്വരൻ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കളും പരിസരവാസികളും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോയമ്പത്തൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്തു. content highlights:tiktok marayoor jallikattu
from mathrubhumi.latestnews.rssfeed https://ift.tt/33p31ib
via
IFTTT