തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്മസ്-ന്യൂഇയർ ബമ്പർ ഭാഗ്യക്കുറി വിൽപ്പന ശനിയാഴ്ച തുടങ്ങും. വില 300 രൂപ. രണ്ടാം സമ്മാനമായി പത്തുപേർക്ക് 50 ലക്ഷംരൂപ വീതവും മൂന്നാംസമ്മാനമായി പത്തുപേർക്ക് പത്തുലക്ഷം രൂപ വീതവും ലഭിക്കും. കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്. 90 ലക്ഷം ടിക്കറ്റുകളാണ് പരമാവധി അച്ചടിക്കാവുന്നത്. വിൽപ്പനയനുസരിച്ച് ഘട്ടം ഘട്ടമായി ടിക്കറ്റുകൾ അച്ചടിക്കും. കഴിഞ്ഞ ഓണത്തിനാണ് ആദ്യമായി 12 കോടിരൂപ സമ്മാനം പ്രഖ്യാപിച്ച് ബമ്പർ ലോട്ടറി വിറ്റത്. 46 ലക്ഷം ടിക്കറ്റുകളാണ് അന്നച്ചടിച്ചത്. ലോട്ടറി ടിക്കറ്റിൽ ക്യൂആർ കോഡ് ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ജനുവരിമുതലേ അതുണ്ടാവൂ. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ഗോർഖി ഭവനിൽ മന്ത്രി തോമസ് ഐസക് ബമ്പർ പ്രകാശനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശ് ഏറ്റുവാങ്ങും. ഭാഗ്യക്കുറിവകുപ്പ് ഡയറക്ടർ അമിത് മീണ, ജോയന്റ് ഡയറക്ടർ എം.ആർ. സുധ എന്നിവർ ആദ്യവിൽപ്പന നിർവഹിക്കും. content highlights: Kerala lottery Christmas bumber
from mathrubhumi.latestnews.rssfeed https://ift.tt/34ASZMb
via
IFTTT