Breaking

Saturday, November 30, 2019

സിനിമക്കാർക്ക് പ്രിയം സിന്തറ്റിക്ക് ഡ്രഗ്ഗുകളെന്ന് എക്സൈസ്

തിരുവനന്തപുരം: വെയിലേറ്റാൽ ആവിയാകുന്ന എൽ.എസ്.ഡി. (ലൈസർജിക്ക് ആസിഡ് ഡൈഈഥൈൽ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കൾ ചില സിനിമാ സെറ്റുകളിലും അണിയറപ്രവർത്തകരിലും എത്തുന്നതായി എക്സൈസ് വകുപ്പ്. സ്റ്റാമ്പ് രൂപത്തിൽ ലഭിക്കുന്ന എൽ.എസ്.ഡിക്കാണ് ആവശ്യക്കാരേറെ. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയിൽ വെച്ചാൽ ലഹരി ലഭിക്കും. ലൈസർജിക്ക് ആസിഡ് അന്തരീക്ഷ ഊഷ്മാവിൽപോലും ലയിക്കും. ഇത്തരം കേസുകളിൽ തെളിവുണ്ടാക്കുക ബുദ്ധിമുട്ടാണ്. സമൂഹത്തിൽ ഉന്നത ബന്ധങ്ങളുള്ള സിനിമാപ്രവർത്തകരുള്ള സെറ്റുകളിൽ കടന്ന് പരിശോധിക്കുന്നതിനും പരിമിതികളുണ്ട്. സാങ്കേതിക പ്രവർത്തകരിലും സഹായികളിലുംപെട്ട ഒരു വിഭാഗമാണ് മയക്കുമരുന്ന് കടത്തുകാരാകുന്നത്. ഇവരെ കണ്ടെത്താൻ സിനിമാപ്രവർത്തകരുടെ സഹായം വേണമെന്ന് അധികൃതർ പറയുന്നു. ലഹരിക്കായി ഉപയോഗിക്കുന്ന മെഥലീൻ ഡൈഓക്സി മെത്താംഫീറ്റമീൻ (എം.ഡി.എം.എ.) ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ വ്യാപകമായി നിർമിക്കുന്നുണ്ടെന്ന് എക്സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ചില നെജീരിയൻ സ്വദേശികളാണ് ഇതിനുപിന്നിൽ. വിപണിയിൽ സുലഭമായി ലഭിക്കുന്ന ചില രാസവസ്തുക്കളിൽനിന്ന് ഇവ നിർമിക്കാം. ഇതിൽ ചേർക്കാനുള്ള രാസവസ്തു രാജ്യത്തിന് പുറത്തുനിന്നാണെത്തുന്നത്. കേസുകളിൽ മുന്നിൽ എറണാകുളം എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് നാർകോട്ടിക് കേസുകളിൽ മുന്നിൽ. 2019 ജനുവരി മുതൽ സെപ്റ്റംബർ വരെ 726 കേസുകൾ. 783 പേർ അറസ്റ്റിലായി. ഹാഷിഷ്, ഹെറോയിൻ, ബ്രൗൺഷുഗർ, എം.ഡി.എം.എ., എൽ.എസ്.ഡി, കൊക്കയിൻ, നാർക്കോട്ടിക്ക് ആംമ്പ്യൂളുകൾ എന്നിവയാണ് പിടികൂടിയതിലേറെയും. കേസുകൾ ജില്ലാ അടിസ്ഥാനത്തിൽ 2011-16 2016-19 തിരുവനന്തപുരം 309 1614 കൊല്ലം 407 1699 പത്തനംതിട്ട 137 896 ആലപ്പുഴ 271 2071 കോട്ടയം 430 1,619 ഇടുക്കി 463 1627 എറണാകുളം 644 2727 തൃശ്ശൂർ 438 2125 പാലക്കാട് 253 1761 മലപ്പുറം 672 1843 കോഴിക്കോട് 280 742 വയനാട് 218 1246 കണ്ണൂർ 296 1004 കാസർകോട് 62, 389 ആകെ 4880 21,363 content highlights: malayalam film industry drug use


from mathrubhumi.latestnews.rssfeed https://ift.tt/2R4l8rd
via IFTTT