Breaking

Saturday, November 23, 2019

Maharashtra Politics: അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം, പാര്‍ട്ടിയുടെ പിന്തുണയില്ല- പവാര്‍

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഈ തീരുമാനത്തിന് തന്റെ പിന്തുണയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻസിപി എംഎൽഎമാർ ബിജെപിക്ക് പിന്തുണ നൽകിയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം. ബിജെപിക്ക് പിന്തുണ നൽകുന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിൽ പാർട്ടിക്ക് പങ്കില്ല. പാർട്ടി ഈ തീരുമാനത്തെ പിന്തണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല- എന്ന് ശരദ് പവാർ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം അജിത് പവാർ ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ 54 എം.എൽ.എമാരിൽ 22 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച നടന്ന ശിവസേന-കോൺഗ്രസ്-എൻസിപി എംഎൽഎമാരുടെ യോഗത്തിൽ ശരദ് പവാറിനൊപ്പം അജിത് പവാറും പങ്കെടുത്തിരുന്നു. സർക്കാർ രൂപീകരണത്തെക്കുറിച്ചുള്ള തീരുമാനം അറിയിക്കുന്നതിന് ശനിയാഴ്ച രാവിലെ പത്രസമ്മേളനം നടത്തുമെന്നും ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് നാടകീയ നീക്കങ്ങൾ നടന്നത്. Content Highlights: Devendra Fadnavis takes oath as Maharashtra Chief Minister, Maharashtra Politics, Maharashtra Govt Formation,maharashtra politics,Sharad Pawar,Ajit Pawar


from mathrubhumi.latestnews.rssfeed https://ift.tt/2D5ODRc
via IFTTT