Breaking

Saturday, November 23, 2019

Maharashtra Politics: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47 ന്‌

മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വെറും രണ്ട് മണിക്കൂറിന് മുമ്പാണ് സംസ്ഥാനത്ത് നിലവിലിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചത്. നവംബർ 12 മുതൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ശനിയാഴ്ച രാവിലെ ഉത്തരവിറക്കിയതോടെകഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അപ്രതീക്ഷിതവും നാടകീയവുമായഅന്ത്യമായി. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ നടത്തി വന്ന തന്ത്രപരമായ നീക്കങ്ങളിലൂടെ ശിവസേന-കോൺഗ്രസ്-എൻസിപി ത്രികക്ഷിസഖ്യം മന്ത്രിസഭാ രൂപീകരണം ഏകദേശം ഉറപ്പിച്ചിരുന്നു. വെളളിയാഴ്ച ഉദ്ധവ് താക്കറെയെ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിൻവലിക്കുകയും അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അർധരാത്രി അരങ്ങേറിയ അതിനാടകീയ വഴിത്തിരിവിലൂടെ ഉദ്ധവ് താക്കറെയുടെമുഖ്യമന്ത്രി സ്ഥാനം അട്ടിമറിച്ച് ഫഡ്നാവിസ് ഭരണം തിരിച്ചു പിടിച്ചുവെന്ന് അക്ഷരാർഥത്തിൽ പറയാം. മഹാരാഷ്ട്രയ്ക്ക് സുസ്ഥിരമായ മന്ത്രിസഭയാണ് ആവശ്യമെന്നും ശിവസേനയുടെ ഭരണം ജനങ്ങൾ ആഗ്രഹിച്ചിരുന്നില്ലെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം മനന്ത്രിസഭാ രൂപീകരണത്തിന് നിരവധി പ്രതിബന്ധങ്ങളുണ്ടായിരുന്നെന്നും അതിനാൽ സുസ്ഥിര മന്ത്രിസഭ രൂപീകരിക്കാൻ തങ്ങൾ തീരുമാനിച്ചെന്നും അജിത് പവാർ പറഞ്ഞു. Content Highlights: Presidents Rule Revoked In Maharashtra At 5.47 am, Maharashtra Politics


from mathrubhumi.latestnews.rssfeed https://ift.tt/2OFBZNU
via IFTTT