Breaking

Wednesday, November 27, 2019

മകന്റെ വിവാഹത്തിന് രമ്യഹർമ്യം പണിഞ്ഞ് ബി.ജെ.പി. സ്ഥാനാർഥി

ബെംഗളൂരു: മകന്റെ വിവാഹത്തിന്റെ ഭാഗമായി കൊട്ടാരസദൃശഭവനം പണിത് കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാർഥി. ബെല്ലാരി ഹൊസ്പേട്ട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥിയായ ആനന്ദ് സിങ്ങാണ് ഏഴേക്കർ പ്രദേശത്ത് മൂന്നേക്കറിൽ വ്യാപിച്ചുകിടക്കുന്ന മണിമന്ദിരം പണിതത്. വിശാലമായ നീന്തൽക്കുളവും ഹെലിപ്പാഡും ദർബാർ ഹാളും വിശിഷ്ടമായ കൊത്തുപണികളുമുള്ള ഹർമ്യം ഏഴുവർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. 'ദ്വാരക' എന്നുപേരിട്ട വീടിന്റെ പ്രവേശനകവാടത്തിലെ ആനകളുടെ കൂറ്റൻ ശില്പമാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു നിർമാണം. ഡിസംബർ ഒന്നിനാണ് വിവാഹച്ചടങ്ങുകൾ നടക്കുക. കഴിഞ്ഞദിവസംനടന്ന ഗൃഹപ്രവേശനച്ചടങ്ങിൽനിന്നു മാധ്യമങ്ങളെ പൂർണമായി ഒഴിവാക്കിയിരുന്നു. നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബെല്ലാരിയിലെ ഖനി ഉടമയായ ആനന്ദ് സിങ് കഴിഞ്ഞ മന്ത്രിസഭയിൽ കോൺഗ്രസിന്റെ മന്ത്രിയായിരുന്നു. പിന്നീട് കോൺഗ്രസ്-ജെ.ഡി.എസ്. വിമതരോടൊപ്പം എം.എൽ.എ.സ്ഥാനം രാജിവെക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി.യിൽ ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി. ഡിസംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. അതേസമയം, ഡിസംബർ ഒന്നിനു നടക്കുന്ന കല്യാണത്തിന് മണ്ഡലത്തിലെ 50,000 വോട്ടർമാരെ ക്ഷണിച്ചത് ഇതിനോടകം വിവാദമാകുകയുംചെയ്തു. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നുകാണിച്ച് ബി.ജെ.പി. വിമതസ്ഥാനാർഥി കവിരാജ് അർസ് ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി. സമ്മാനംനൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടെന്നും പരാതിയിൽ പറയുന്നു. പരാതി സ്വീകരിച്ചെങ്കിലും വിവാഹത്തിൽ ഇടപെടാൻ പറ്റില്ലെന്ന നിലപാടിലാണ് അധികൃതർ. ക്ഷണക്കത്തിനൊപ്പം സമ്മാനങ്ങൾ നൽകിയതായി വിവരമില്ലെന്നും അധികൃതർ വ്യക്തമാക്കി. Content Highlights:Bengaluru BJP candidate


from mathrubhumi.latestnews.rssfeed https://ift.tt/37CCVM1
via IFTTT