Breaking

Wednesday, November 27, 2019

കടലാമയെ സംരക്ഷിക്കാത്ത ഇന്ത്യയുടെ ചെമ്മീൻ വേണ്ടെന്ന് അമേരിക്ക

തോപ്പുംപടി: ഇന്ത്യയിൽനിന്നുള്ള കടൽച്ചെമ്മീൻ അമേരിക്ക നിരോധിച്ചു. രാജ്യത്തെ മീൻപിടിത്തബോട്ടുകളിൽ ഉപയോഗിക്കുന്ന ട്രോൾ വലകളിൽ കടലാമകൾ കുടുങ്ങുന്നുവെന്ന പരാതിയെത്തുടർന്നാണിത്. വംശനാശം നേരിടുന്ന കടലാമകളെ സംരക്ഷിക്കുംവിധം പ്രത്യേക സംവിധാനം ഉപയോഗിച്ച് ചെമ്മീൻ പിടിക്കണമെന്ന് അമേരിക്ക നേരത്തേ നിർദേശിച്ചിരുന്നു. ഇതിനായി ബോട്ടുകളിൽ ടി.ഇ.ഡി. എന്ന ഉപകരണം ഘടിപ്പിക്കാനായിരുന്നു ഉപദേശം. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിലെ നാഷണൽ മറൈൻ ഫിഷറീസ് സർവീസിന്റെ നിർദേശപ്രകാരമാണ് നിരോധനനടപടി. ഇത് പ്രാബല്യത്തിൽവന്ന സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സമുദ്രോത്പന്ന കയറ്റുമതി വികസന ഏജൻസി (എം.പി.ഇ.ഡി.എ.) കയറ്റുമതിസ്ഥാപനങ്ങൾക്ക് കത്തയച്ചു. കേരളത്തിലെ ട്രോൾ ബോട്ടുകൾ പിടിക്കുന്ന ചെമ്മീൻ തലകളഞ്ഞ് തോട് പൊളിച്ചാണ് കയറ്റിയയക്കുന്നത്. കഴിഞ്ഞവർഷം ഇത്തരത്തിലുള്ള 6,15,690 ടൺ ചെമ്മീനാണ് രാജ്യം കയറ്റിയയച്ചത്. ഇതിന്റെ പ്രധാന വിപണി അമേരിക്കയാണ്. അമേരിക്ക ഇറക്കുമതിചെയ്യുന്ന ചെമ്മീനിന്റെ 36 ശതമാനവും ഇന്ത്യയിൽനിന്നാണ്. കടലാമകളുടെ പേരിലുള്ള ചെമ്മീൻ ഇറക്കുമതി നിരോധനം തെറ്റിദ്ധാരണ മൂലമുള്ളതാണെന്ന് മേഖലയിലുള്ളവർ പറയുന്നു. ഇന്ത്യൻ ബോട്ടുകൾ മീൻപിടിക്കുന്ന മേഖലയിൽ കടലാമകൾ കാര്യമായി ഉണ്ടാകാറില്ല. കേരളത്തിലാകട്ടെ അപൂർവവുമാണ്. ഇത് അമേരിക്കയെ ബോധ്യപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാരിനും രാജ്യത്തെ കയറ്റുമതി വികസന സ്ഥാപനങ്ങൾക്കും വീഴ്ചയുണ്ടായതായാണു പറയുന്നത്. കേരളത്തിനു തിരിച്ചടിയാകും വർഷം ശരാശരി 35,000 ടൺ ചെമ്മീനാണ് കേരളം പിടിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും കയറ്റി അയക്കാറാണു പതിവ്. 3800 ട്രോൾ ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇവ പിടിക്കുന്ന ചെമ്മീൻ കയറ്റുമതി ചെയ്യാൻ കഴിയാതായാൽ മേഖല തകരും. content highlights: US refuses to indian shrimp for not protecting sea turtle


from mathrubhumi.latestnews.rssfeed https://ift.tt/2qPEKnZ
via IFTTT