Breaking

Saturday, November 30, 2019

തലസ്ഥാനത്ത് തെരുവുയുദ്ധം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനുമുന്നിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ സംഘർഷവും റോഡ് ഉപരോധവും. സംഭവങ്ങൾക്കിടെ കല്ലേറിലും മർദനത്തിലും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, പി.ടി. അമൽ, പി.ആർ. രാജേഷ്, നബീൽ കല്ലമ്പലം, ബാഹുൽ കൃഷ്ണ, കൃഷ്ണകാന്ത് എന്നീ ആറുപേർക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സ്ഥലത്തെത്തിയെങ്കിലും പോലീസ് അക്രമികളെ പിടികൂടാൻ തയ്യാറായില്ല. തുടർന്ന് കോൺഗ്രസ്-കെ.എസ്.യു. നേതാക്കൾ റോഡ് ഉപരോധിച്ചു. ഇതോടെ, മറുഭാഗത്ത് എസ്.എഫ്.ഐ. പ്രവർത്തകരും റോഡ് ഉപരോധിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷയെഴുതാനെത്തിയ കെ.എസ്.യു. പ്രവർത്തകനായ പി.ടി. അമലിനെ കോളേജിനുള്ളിൽ എസ്.എഫ്.ഐ.ക്കാർ മർദിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് കെ.എസ്.യു. നേതാക്കൾ പറയുന്നു. അമൽ തൊട്ടടുത്ത എം.എൽ.എ. ഹോസ്റ്റലിലുണ്ടായിരുന്ന കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ വിവരമറിയിച്ചു. കോളേജ് പ്രിൻസിപ്പലിന് പരാതിനൽകാനാണ് അഭിജിത്തിന്റെ നേതൃത്വത്തിൽ കെ.എസ്.യു. നേതാക്കൾ കോളേജിലെത്തിയത്. കോളേജ് ഗേറ്റിനുമുന്നിൽെവച്ചുതന്നെ ഇവർക്കെതിരേ കല്ലേറുണ്ടായി. ഇവർ തിരിച്ചും കല്ലെറിഞ്ഞെങ്കിലും കോളേജിനകത്തുനിന്നുള്ള കല്ലേറ് രൂക്ഷമായതോടെ ഇവർ ദൂരേക്കുമാറി. കുറച്ച് എസ്.എഫ്.ഐ. പ്രവർത്തകർ കമ്പുകളുമായെത്തി ഇവരെ ആക്രമിച്ചു. തുടർന്ന് ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. അക്രമികളെ പിടികൂടാതെ ആശുപത്രിയിലേക്കു പോകില്ലെന്ന നിലപാടിലായിരുന്നു അവർ. സംഭവമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രവർത്തകരോടൊപ്പം ചേർന്ന് ഉപരോധം തുടങ്ങി. ഇതോടെ എസ്.എഫ്.ഐ. പ്രവർത്തകർ മറുഭാഗത്തും റോഡ് ഉപരോധം തുടങ്ങി. ഇരുകൂട്ടർക്കുമിടയിൽ വാഹനങ്ങൾ നിർത്തി പോലീസ് മറതീർത്തു. ഒരുമണിക്കൂറോളം പിന്നിട്ടപ്പോൾ ആറരയോടെ എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി. അക്രമികൾക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘവും പ്രതിഷേധം മതിയാക്കി. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്.യു. പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു. നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലും സംഘർഷമുണ്ടായി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഒടുവിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. content highlights: SFI, KSU activists clash at Thiruvananthapuram college


from mathrubhumi.latestnews.rssfeed https://ift.tt/2L6oIxa
via IFTTT