മുംബൈ: മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരതയാർന്ന സർക്കാരാണെന്നും അല്ലാതെ ഖിച്ചടി സർക്കാരല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവിധി ഞങ്ങൾക്ക് അനുകൂലമായിരുന്നു. പക്ഷേ മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കാനാണ് ശിവസേന ശ്രമിച്ചത്. അതിന്റെ ഫലമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടിവന്നു. മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരം സർക്കാരാണ്, അല്ലാതെ ഖിച്ചടി സർക്കാരല്ല - അദ്ദേഹം എ.എൻ.ഐയോട് പ്രതികരിച്ചു. 105 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി, എൻ.സി.പി.യുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം നടത്തുമെന്ന വാർത്തകൾക്കു പിന്നാലെയായിരുന്നു ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം. Content Highlights: Maharashtra needed stable government, not khichdi government, says Devendra Fadnavis.Maharashtra Politics, Maharashtra government Formation
from mathrubhumi.latestnews.rssfeed https://ift.tt/2riypBs
via
IFTTT