ഒരു രാവ് ഇരുട്ടിവെളുത്തപ്പോൾ മഹാരാഷ്ട്ര കണ്ടത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയകരുനീക്കം. ത്രികകക്ഷി സർക്കാർ അധികാരത്തിലെത്താൻ പോകുന്നു, ഉദ്ധവ് താക്കേറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നു തുടങ്ങിയ വാർത്തകളെ പിഴുതെറിഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണർ ഭഗത് സിങ് കോഷിയാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തൊട്ടു തലേന്നുവരെ സഖ്യകക്ഷി സർക്കാർ രൂപവത്കരണത്തിന് ചുക്കാൻ പിടിച്ച അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.ശനിയാഴ്ച പുലർച്ചെ 5.47നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം പിൻവലിച്ചത്. എൻ.സി.പിയുടെ പാർലമെന്ററി പാർട്ടി നേതാവാണ് അജിത് പവാർ. ശരദ് പവാറിന്റെ അറിവില്ലാതെഅജിത് പവാർ പ്രധാന രാഷ്ട്രീയതീരുമാനങ്ങൾ എടുക്കില്ലെന്നും റിപ്പോർട്ടുണ്ട്.ശരദ്പവാറിന്റെ അനുമതിയോടെയാകും അജിത്തിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞയാഴ്ച ശരദ്പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതുംസംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. Sources: Ajit Pawar is the leader of Parliamentary board of NCP and no decision of NCP is taken without Sharad Pawar's assent https://t.co/gks7WGb5MQ — ANI (@ANI) November 23, 2019 അതേസമയം എൻ.സി.പിയെ പിളർത്തിക്കൊണ്ടാണ് ബി.ജെ.പി സർക്കാർ രൂപവത്കരിക്കുന്നതെന്നും ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എൻ.സി.പിയുടെ 54 എം.എൽ.എമാരിൽ 22 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. ശിവസേനയിലെ ചില എം.എൽ.എമാരുമായും ചർച്ച പുരോഗമിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നു. content highlights: Maharashtra politics, ncp, sharad pawar, ajit pawar,,Maharashtra Govt Formation
from mathrubhumi.latestnews.rssfeed https://ift.tt/2KO68tp
via
IFTTT