ബ്രിസ്ബെയ്ൻ: കഴിഞ്ഞ ഐ.പി.എല്ലിനും ഏകദിന ലോകകപ്പിനും പിന്നാലെ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയായി നോബോൾ വിവാദം. ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ അമ്പയറിങ്ങാണ് വിവാദത്തിലായിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച ആദ്യ രണ്ടു സെഷനിൽ പാക് ബൗളർമാർ എറിഞ്ഞ 21 നോബോളുകളാണ് അമ്പയർമാർ ശ്രദ്ധിക്കാതെ പോയത്. ഈ 21 നോബോളുകളിൽ 20 എണ്ണവും എറിഞ്ഞത് പാകിസ്താന്റെ അരങ്ങേറ്റ താരം നസീം ഷായാണ്. നസീമിന്റെ പന്തിൽ ഓസീസ് താരം ഡേവിഡ് വാർണർ പുറത്തായെങ്കിലും പിന്നീട് നോബോളാണെന്ന് വ്യക്തമായി. ടെസ്റ്റിന്റെ സംപ്രേക്ഷണാവകാശമുള്ള ചാനൽ സെവനാണ് അമ്പയർമാരുടെ ഈ ഗുരുതര പിഴവ് പുറത്തുവിട്ടത്. 21 നോബോളുകളുടെയും വീഡിയോയും ചാനൽ പുറത്തുവിട്ടു. മുൻ ഓസീസ് താരവും നിലവിൽ ക്രിക്കറ്റ് അനലിസ്റ്റുമായ ട്രെന്റ് കോപ്ലാൻഡ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് ഐ.സി.സിയുടെ അടിയന്തര ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. ആദ്യ ദിനം പാകിസ്താന്റെ ബാറ്റിങ്ങിനിടെ പാറ്റ് കമ്മിൻസിന്റെ നോബോളിൽ പാക് താരം മുഹമ്മദ് റിസ്വാനെ തേഡ് ഇമ്പയർ പുറത്താക്കിയതും വിവാദമായിരുന്നു. അതേസമയം മത്സരത്തിൽ ഓസീസ് വ്യക്തമായ ആധിപത്യം പുലർത്തുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 493 റൺസെന്ന നിലയിലാണ് ആതിഥേയർ. അവർക്കിപ്പോൾ 253 റൺസ് ലീഡുണ്ട്. This is astonishing. Huge talking point & something the ICC HAS to look at. 21 no balls not called in two sessions...🙊 #AUSvPAK @7Cricket @7Sport pic.twitter.com/SAdFIWuGw4 — Trent Copeland (@copes9) November 22, 2019 Content Highlights:Umpires Miss 21 No-Balls in Two Sessions of Australia Pakistan first Test
from mathrubhumi.latestnews.rssfeed https://ift.tt/2qrJY9z
via
IFTTT