കൊൽക്കത്ത: ഈഡൻ ഗാർഡൻസിലെ ചരിത്ര ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്ര വിജയം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായി നാല് ഇന്നിങ്സ് വിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തം. ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റൺസിനും തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. പുണെയിൽ നടന്ന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിനും 137 റൺസിനും തോൽപ്പിച്ച ഇന്ത്യ പിന്നീട് തുടർച്ചയായ മൂന്നു ടെസ്റ്റിലും ഈ ഇന്നിങ്സ് വിജയം ആവർത്തിച്ചു. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്നിങ്സിനും 202 റൺസിനും വിജയം, ഇൻഡോറിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചത് ഇന്നിങ്സിനും 130 റൺസിനും. കൊൽക്കത്തയിൽ ഇന്ത്യൻ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരേ ഇന്നിങ്സിനും 46 റൺസിനും വിജയം. ഇതോടെ ഇന്ത്യ റെക്കോഡ് പുസ്തകത്തിലെത്തി. അതു മാത്രമല്ല, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായ ഏഴാം വിജയം കൂടിയാണ് ഈഡൻ ഗാർഡൻസിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ എം.എസ് ധോനിയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് വിരാട് കോലി മറികടന്നു. തുടർച്ചയായി ഏഴ് ടെസ്റ്റുകളിൽ വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. 2013-ൽ തുടർച്ചയായി ആറു ടെസ്റ്റിൽ വിജയിച്ചാണ് ധോനി റെക്കോഡിട്ടിരുന്നത്. ഒപ്പം ബംഗ്ലാദേശിനെതിരായ വിജയത്തിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്പിൻ ബൗളർമാർ ഒരു വിക്കറ്റ് പോലും വീഴ്ത്താതെ ഇന്ത്യ നേടുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു ഇതിന് മുമ്പ് ഇങ്ങനെയൊരു വിജയം നേടിയത്. ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര വിജയം, ഇന്ത്യൻ മണ്ണിൽ തുടർച്ചയായ 12-ാം ടെസ്റ്റ് പരമ്പര വിജയം എന്നീ റെക്കോഡുകളും കോലിയും സംഘവും പിങ്ക് ടെസ്റ്റിൽ പിന്നിട്ടു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ അധിവേഗം മുന്നേറുകയാണ്. ചാമ്പ്യൻഷിപ്പിൽ കളിച്ച ഏഴു മത്സരങ്ങളും വിജയിച്ച ഇന്ത്യയുടെ അക്കൗണ്ടിൽ ഇതുവരെ 360 പോയിന്റായി. Adding one more glistening silverware to our 🏆🏆 cabinet #TeamIndia #PinkBallTest @Paytm pic.twitter.com/wKvQ7c0yTK — BCCI (@BCCI) November 24, 2019 India continue their reign at the top in the ICC World Test Championship table. Their 2-0 series win over Bangladesh has taken them to 360 points. Find out more 👇https://t.co/bm1f3p5oW0 — ICC (@ICC) November 24, 2019 Content Highlights: India vs Bangladesh Pink Ball Test Records Virat Kohli
from mathrubhumi.latestnews.rssfeed https://ift.tt/35Av4wF
via
IFTTT