കൊൽക്കത്ത: വെള്ള പന്തിൽ മാത്രമല്ല, പിങ്കിലും ഇന്ത്യയുടെ അശ്വമേധത്തിന് കടിഞ്ഞാണില്ല. പകലും രാത്രിയുമായി നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരിന്നിങ്സിനും 46 റൺസിനുമാണ് ഇന്ത്യയുടെ ജയം. അഞ്ച് ദിവസത്തെ ടെസ്റ്റിന് രണ്ട് ദിവസം കൂടി ശേഷിക്കെയാണ് ഇന്ത്യ മറ്റൊരു ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ തുടർച്ചയായ നാലാം ഇന്നിങ്സ് ജയമാണിത്. ഇതൊരു ലോക റെക്കോഡാണ്. 241 റൺസ് ഒന്നാമിന്നിങ്സ് ലീഡിൽ രണ്ടാമിന്നിങ്സിൽ കളിയാരംഭിച്ച ബംഗ്ലാദേശ് 41.1 ഓവറിൽ 195 റൺസിനാണ് ഓൾഔട്ടായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 106 റൺസ് മാത്രമായിരുന്നു ഒന്നാമിന്നിങ്സിൽ നേടാനായത്. ഇന്ത്യ ഒന്നാമിന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് നേടി ഡിക്ലയർ ചെയ്തു. 32.3 ഓവറിൽ ആറിന് 152 റൺസ് എന്ന തലേദിവസത്തെ സ്കോറിൽ കളിയാരംഭിച്ച ബംഗ്ലാദേശിന് ഒൻപത് ഓവർ കൂടി മാത്രമാണ് ബാറ്റ് ചെയ്യാനായത്. ഇബദോദ് ഹൊസൈൻ (1), മെഹിദി ഹസൻ (8), നയീം ഹസൻ (19)അബു ജായെദ് (0) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ബംഗ്ലാദേശിന് നഷ്ടമായത്. പന്ത്രണ്ട് ഓവറിൽ അഞ്ചു വിക്കറ്റെടുത്ത ഇശാന്ത് ശർമയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടു വിക്കറ്റും വീഴ്ത്തി. Content Highlights:India-Bangladesh Secon Cricket Test Virat Kohli World Record
from mathrubhumi.latestnews.rssfeed https://ift.tt/2QJ5HnU
via
IFTTT