Breaking

Sunday, November 10, 2019

ശാന്തന്‍പാറ കൊലപാതകം; മുഖ്യപ്രതി വസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു

മുംബൈ: മുംബൈയിലെ ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ശാന്തൻപാറ കൊലപാതക കേസിലെ മുഖ്യപ്രതി നസീമിന്റെയും ലിജിയുടെയും നില ഗുരുതരമായി തുടരുന്നു. വസീം കൊലപ്പെടുത്തിയ റിജോഷിന്റെ ഭാര്യയാണ് ലിജി. ശനിയാഴ്ചയാണ് വസീമിനെയും ലിജിയെയും മുംബൈ പൻവേലിലെ ഒരു ഹോട്ടലിൽനിന്ന് വിഷം കഴിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുകാരി മകൾ ജോവാന വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിലായിരുന്നു. മുംബൈ ജെ.ജെ ആശുപത്രിയിലാണ് വസീമും ലിജിയുമുള്ളത്. ജോവാനയുടെ പോസ്റ്റ് മോർട്ടം ആരംഭിച്ചു. മൃതദേഹം മുംബൈയിൽ തന്നെയാണ് കുഞ്ഞിനെ സംസ്കരിക്കുക. റിജോഷിന്റെ ബന്ധുക്കൾ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശാന്തൻപാറ എസ്.ഐ. അടക്കമുള്ളവരും മുംബൈയിലെത്തിയിട്ടുണ്ട്. ഒക്ടോബർ 31-നാണ് ഇടുക്കി ജില്ലയിലെ ശാന്തൻപാറ മഷ്റൂംഹട്ട് ഫാം ഹൗസ് ജീവനക്കാരനായ ശാന്തൻപാറ പുത്തടി മുല്ലൂർ റിജോഷിനെ(31) കാണാതാകുന്നത്.അഞ്ച് ദിവസത്തിനുശേഷം റിജോഷിന്റെ ഭാര്യ ലിജി(29)യെയും ഇളയകുഞ്ഞിനെയും കാണാതായി. ഒപ്പം ഫാംഹൗസ് മാനേജർ തൃശ്ശൂർ മുകുന്ദപുരം വള്ളിവട്ടം കുഴിക്കണ്ടത്തിൽ എ.വസീമിനെയും(32) കാണാതായിരുന്നു. റിജോഷിനെ കൊന്നത് താനാണെന്ന കുറ്റസമ്മതവീഡിയോ, വസീം സഹോദരന് അയച്ചതാണ് കേസിൽ വഴിത്തിരിവായത്. ഇതിനിടെ ഫാംഹൗസ് വളപ്പിൽ കുഴിച്ചിട്ട റിജോഷിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. content highlights:santhanpara murder case


from mathrubhumi.latestnews.rssfeed https://ift.tt/2K7r5iH
via IFTTT