കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാല് മണിക്കൂർ ഇളവ് പ്രഖ്യാപിച്ചു. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അപേക്ഷകൾ പരിഗണിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്. കാൽനടയായി നബിദിന റാലി അനുവദിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ എട്ട് മണിമുതൽ 12 മണിവരെയാണ് ഇളവ്. കാൽ നടയായി നബിദിന റാലി അനുവദിക്കുമെന്നും റാലി വളരെ സമാധാനപരമായി നടത്തണമെന്നും ജില്ല ഭരണകൂടം വ്യക്തമാക്കി. റാലിയിൽ പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ പാടില്ലെന്നും വാഹനങ്ങൾ പാടില്ലെന്നും റാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കേണ്ടതാണെന്നും ജില്ല ഭരണകൂടം നിർദേശം നൽകി. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 11ാം തിയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. content highlights: relaxation for prohibitory order in kasaragod
from mathrubhumi.latestnews.rssfeed https://ift.tt/2NXw6eU
via
IFTTT