Breaking

Friday, November 8, 2019

‘ബുൾബുൾ’ ശക്തിപ്പെടുന്നു; സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി. ബുൾബുൾ എന്നുപേരിട്ട ഈ ചുഴലി വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറും. ഇത് ഇപ്പോഴത്തെ പാതയിൽനിന്നുതിരിഞ്ഞ് പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ഇത് ന്യൂനമർദമായി മാറി. ബുൾബുളിന്റെ സ്വാധീനംകാരണം കേരളത്തിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം പ്രഖ്യാപിച്ച മഞ്ഞജാഗ്രതയിൽ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതൽ ജില്ലകളിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ട്. ഏറ്റവും ഒടുവിലത്തെ വിശകലനമനുസരിച്ച് വെള്ളിയാഴ്ച ഇടുക്കി ജില്ലയിൽ മാത്രമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും മഞ്ഞജാഗ്രത നിലവിലുണ്ട്. content highlights:Bulbul strengthens; Heavy rains are expected in the kerala


from mathrubhumi.latestnews.rssfeed https://ift.tt/2PT1f5P
via IFTTT