Breaking

Friday, November 8, 2019

കഞ്ചാവിൽനിന്ന് അർബുദത്തിനും അൽഷിമേഴ്‌സിനും മരുന്ന്

തേഞ്ഞിപ്പലം: കഞ്ചാവ് ലഹരിക്ക് മാത്രമുള്ള ചെടിയാണെന്ന് കരുതി മാറ്റിനിർത്താൻ വരട്ടെ. ഇതിൽ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് കാൻസർ, അൽഷിമേഴ്സ് നാഡീ രോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് സസ്യശാസ്ത്ര ഗവേഷകർ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ ബൊട്ടാണിക്കൽ സൊസൈറ്റി സമ്മേളേനത്തിലാണ് ദേശീയ സസ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീർ ശുക്ലയും ഇതേക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചത്. എൻ.ബി.ആർ.ഐ. (നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) യിലെ ശാസ്ത്രജ്ഞരാണ് ഇരുവരും. കഞ്ചാവുചെടിയിൽനിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവർധക ഉത്പന്ന വ്യവസായത്തിന് ഏറെ സഹായകമാണെന്നും ഇവർ പറഞ്ഞു. കീടനാശിനികളുടേയും രാസവസ്തുക്കളുടേയും അമിതമായ ഉപയോഗം പരാഗജീവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഭക്ഷ്യോത്പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡൽഹി സർവകലാശാലാ പ്രൊഫസറും ബാംഗ്ലൂർ അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ. കെ.ആർ. ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാൽ കാർഷികോത്പാദനം 70 ശതമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും. content highlights:medicine for cancer and alzheimers from ganja


from mathrubhumi.latestnews.rssfeed https://ift.tt/2WS2p2I
via IFTTT