Breaking

Friday, November 8, 2019

‘ഭീകരവാദത്തിനുള്ള പണം തടയൽ’-2020-ലെ സമ്മേളനം ഇന്ത്യയിൽ

മെൽബൺ: ഭീകരവാദത്തിനുള്ള പണം തടയൽ (നോ മണി ഫോർ ടെറർ) 2020-ലെ സമ്മേളനത്തിന് ഇന്ത്യ ആതിഥ്യമരുളും. ഓസ്ട്രേലിയൻ നഗരമായ മെൽബണിൽ നടന്നുവരുന്ന ഈവർഷത്തെ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇക്കാര്യമറിയിച്ചത്. നൂറിലേറെ രാജ്യങ്ങളിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൻറെ (എഫ്.യു.ഐ.) സംഘടനയായ എഗ്മണ്ട് ഗ്രൂപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഭീകരസംഘടനകൾക്ക് പണം സ്വരൂപിക്കാൻ പിന്തുണ നൽകുന്നവർക്കെതിരേ ലോകം ഒന്നിച്ചുപ്രവർത്തിക്കണമെന്നും ഇത്തരം സംഘടനകളെ ചിലരാജ്യങ്ങൾ പിന്തുണയ്ക്കുന്നതിൽ ആശങ്കയുണ്ടെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് കിഷൻ റെഡ്ഡി സമ്മേളനത്തിൽ പറഞ്ഞു. അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:No money for terror: India to host summit


from mathrubhumi.latestnews.rssfeed https://ift.tt/2NOoxXT
via IFTTT