തിരുവനന്തപുരം : സിഇടി എൻജിനിയറിങ് കോളേജിൽ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ ഇൻക്വസ്റ്റ് നടപടികൾ അൽപസമയത്തിനകം നടക്കും. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ് എത്തിയെങ്കിലുംവിദ്യാർഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ്ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം സി.ഇ.ടി.യിലെ ഒന്നാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥി ഉള്ളൂർ നീരാഴി ലെയ്നിൽ സരസ്സ് വീട്ടിൽ താമസിക്കുന്ന നെയ്യാറ്റിൻകര വിശാഖത്തിൽ രതീഷ് കുമാറി(19)നെയാണ് കോളേജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ്പോലീസ്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കോളേജ് കാമ്പസിൽ കാര്യക്ഷമമായ പരിശോധന നടത്തിയില്ല എന്ന ആരോപണവുമുണ്ട്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. രതീഷിനെ കാണാനില്ലെന്നു കാട്ടി അമ്മയുടെ സഹോദരി ഗിരിജ വെള്ളിയാഴ്ച ശ്രീകാര്യം പോലീസിൽ പരാതി നൽകിയിരുന്നു. അമ്മ മരിച്ച രതീഷ്കുമാർ ഗിരിജയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതാൻ 9 മണിയോടെ ഗിരിജയ്ക്കൊപ്പം രതീഷ് കോളേജിലെത്തിയിരുന്നു. പരീക്ഷ അവസാനിക്കുന്നതിന് മുക്കാൽ മണിക്കൂർ മുൻപ് ക്ലാസിൽനിന്നു പോയെന്ന് വിദ്യാർഥികൾ പറഞ്ഞു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാൻ ഗിരിജ എത്തിയപ്പോഴാണ് ഇയാളെ കാണാതായെന്നറിഞ്ഞത്. വിദ്യാർഥികൾ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കോളേജിലെ ശുചിമുറി ഉള്ളിൽനിന്ന് പൂട്ടിയിരിക്കുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാർ പൂട്ട് പൊളിച്ച് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്കു മാറ്റി. ഗിരിജയുടെ പരാതിയെത്തുടർന്ന് ശ്രീകാര്യം എസ്.ഐ. സജുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്ക്വാഡും വെള്ളിയാഴ്ച കോളേജിൽ പരിശോധന നടത്തിയിരുന്നു. രതീഷിന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കോളേജിന്റെ പ്രധാന കെട്ടിടത്തിൽ കണ്ടെത്തിയെങ്കിലും മറ്റു വിവരമൊന്നും കിട്ടിയിരുന്നില്ല. മാസങ്ങൾക്കു മുൻപ് നെയ്യാറ്റിൻകരയിൽ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയിൽ കഞ്ചാവുവില്പന നടക്കുകയും എക്സൈസ് കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. രതീഷാണ് എക്സൈസിനു വിവരം നൽകിയതെന്നാരോപിച്ച് കഞ്ചാവുവില്പനയ്ക്കു നേതൃത്വം നൽകുന്ന ചിലർ ഇയാളെ ക്രൂരമായി മർദിച്ചു. പിന്നീട് രതീഷിന്റെ വീടിനു മുന്നിൽ കിടന്ന കാർ അജ്ഞാതർ കത്തിക്കുകയും ചെയ്തിരുന്നു. content highlights :CIT student death, family response
from mathrubhumi.latestnews.rssfeed https://ift.tt/2pO3jS3
via
IFTTT