Breaking

Friday, November 8, 2019

വയലിൽ തീയിടൽ: പ്രധാനമന്ത്രി ഇടപെടുന്നു

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷമലിനീകരണം തടയാനുള്ള ശ്രമങ്ങളിൽ പ്രധാനമന്ത്രി ഇടപെടുന്നു. കൃഷിയിടങ്ങളിൽ തീയിടുന്നത് നിയന്ത്രിക്കാൻ കർഷകർക്ക് യന്ത്രങ്ങൾ വിതരണംചെയ്യുന്നതിൽ പഞ്ചാബ്, ഹരിയാണ, യു.പി. സംസ്ഥാനങ്ങൾക്ക് മുൻഗണനനൽകാൻ കൃഷിമന്ത്രാലയത്തിന് അദ്ദേഹം നിർദേശംനൽകി. വായുമലിനീകരണത്തിന് അയൽസംസ്ഥാനങ്ങളിലെ തീയിടൽ ഒരു കാരണമാണെന്ന വിലയിരുത്തലിലാണ് ഈ നടപടി. ഡൽഹിയിലെ വായുമലിനീകരണത്തിന്റെ അവസ്ഥ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അന്തരീക്ഷനില ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ലെന്ന കേന്ദ്ര നിരീക്ഷണസമിതിയായ സഫർ വിലയിരുത്തി. വായുനിലവാരസൂചികയിൽ വ്യാഴാഴ്ച രാവിലെ 283 രേഖപ്പെടുത്തി. എന്നാൽ, പലയിടത്തും ചാറ്റൽമഴ പെയ്തതിനാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. Content highlights:Stubble burning PM Narendra Modi


from mathrubhumi.latestnews.rssfeed https://ift.tt/2NTujXZ
via IFTTT