Breaking

Sunday, November 24, 2019

പരീക്ഷാപേടി; ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ഷാർജ: വെള്ളിയാഴ്ച മുതൽ ഷാർജയിൽ നിന്നും കാണാതായ മലയാളി വിദ്യാർഥിക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അതിനിടെ കുട്ടിയെ കണ്ടെത്തിയെന്ന മട്ടിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. അബു ഷഗാറയിൽ താമസിക്കുന്ന തൃശൂർ സ്വദേശി സന്തോഷ് രാജൻ - ബിന്ദു സന്തോഷ് ദമ്പതികളുടെ മകൻ അമേയ സന്തോഷി (15) നെയാണ് കാണാതായത്. ഷാർജ ഡി.പി.എസ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമേയ. കുട്ടിയെ കാണാതായ സംഭവത്തിന് പിന്നിൽ പരീക്ഷപ്പേടിയാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. കുട്ടിയെ കണ്ടെത്തിയെന്ന മട്ടിൽ പ്രചരിക്കുന്ന വ്യാജ വാർത്തയറിഞ്ഞ് വിവരം അറിയാൻ വിളിക്കുന്നവരുടെ കോളുകൾ കാരണം ഫോൺ തുടർച്ചയായി തിരക്കിലായിപ്പോകുന്നത് ബുദ്ധിമുട്ടിക്കുന്നതായും ബന്ധുക്കൾ പരാതിപ്പെട്ടു. കുട്ടിക്ക് പരീക്ഷയുടെ പേരിൽ സമ്മർദ്ദം നൽകിയിട്ടില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ഷാർജ പോലീസ് തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മകനെ ട്യൂഷൻ സെന്ററിനടുത്ത് ഇറക്കിവിട്ടതാണ്. എന്നാൽ, കുട്ടി സെന്ററിലേക്ക് പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ ഇല്ല. കുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന് അധ്യാപകരും പറഞ്ഞു. കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണെന്ന് സന്തോഷ് രാജൻ പറഞ്ഞു. കുട്ടിയുടെ കയ്യിൽ മൊബൈൽ ഉണ്ടെങ്കിലും അത് ഓഫാണ്. ഇതുവരെ മാതാപിതാക്കളെയോ കൂട്ടുകാരെയോ അധ്യാപകരെയോ ബന്ധപ്പെട്ടിട്ടില്ല. കാണാതാകുമ്പോൾ പച്ച ടീ ഷേർട്ടും നീല ത്രീ ഫോർത് പാന്റ്സുമാണ് വേഷം. കറുത്ത ബാക്ക് പാക്ക് ബാഗുമുണ്ടായിരുന്നു. കയ്യിൽ കറുത്ത ചരടുണ്ട്. അമേയയുടെ കുടുംബം പൂനെയിലാണ് സ്ഥിര താമസം. അമേയ പൊതുവെ അധിമാരോടും സംസാരിക്കുന്ന പ്രകൃതമല്ലെന്ന് സുഹൃത്ത് പറയുന്നു. അപരിചിതരിൽനിന്നും സഹായം ചോദിക്കാറുമില്ല. തലേദിവസം മൊബൈൽ റീചാർജ് ചെയ്യുകയോ ബാറ്ററി ചാർജ് ചെയ്യുകയോ ചെയ്തിട്ടില്ല. അതേസമയം സൂചനകൾവച്ച് അമേയയെ കണ്ടതായി പറയുന്നയിടങ്ങളിൽ തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. അമേയയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. Content Highlights:Search for missing keralite student continues in Sharjah


from mathrubhumi.latestnews.rssfeed https://ift.tt/33ciNgg
via IFTTT