ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പി. രൂപവത്കരിച്ച സർക്കാർ നിയമാനുസൃതമല്ലെന്ന് കോൺഗ്രസ്. ബി.ജെ.പി സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസ വോട്ടെടുപ്പിലൂടെ മാത്രമേ ഇക്കാര്യം തെളിയിക്കാനാകൂവെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു. പിന്തുണയ്ക്കാൻ ആവശ്യമായ എം.എൽ.എമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമ്പോൾ മനസിലാകുമെന്നും സുർജെവാല കൂട്ടിച്ചേർത്തു. ഞായറാഴ്ച ആയിരുന്നിട്ടു കൂടി തങ്ങളുടെ ഹർജി കേൾക്കാൻ തയ്യാറായതിൽ സുപ്രീം കോടതിയോട് നന്ദിയുണ്ടെന്ന് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പ്രതികരിച്ചു. വിഷയം നാളെ രാവിലെ പത്തരയ്ക്ക് വീണ്ടും പരിഗണിക്കും. ഫഡ്നാവിസ് സർക്കാർ നിയമാനുസൃതമല്ല. ഏതെങ്കിലും വിധത്തിലുള്ള കുതിരക്കച്ചവടം നടക്കുന്നതിനു മുമ്പ് വിശ്വാസവോട്ടെടുപ്പ് നടന്നേ മതിയാകൂ- അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാർ രൂപവത്കരിച്ചതിനു പിന്നാലെ എൻ.സി.പിയും കോൺഗ്രസും ശിവസേനയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയം പരിഗണിച്ച കോടതി, സർക്കാർ രൂപവത്കരിക്കാൻ ഫഡ്നാവിസിനെ ക്ഷണിച്ചു കൊണ്ട് ഗവർണർ ഭഗത് സിങ് കോഷിയാരിയും സർക്കാർ രൂപവത്കരണത്തിന് മതിയായ പിന്തുണയുണ്ടെന്ന് കാണിച്ച് ഫഡ്നാവിസ് ഗവർണർക്ക് കൈമാറിയ കത്തും തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് നിർദേശിച്ചിട്ടുണ്ട്. content highlights:maharashtra government illegitimate says congress
from mathrubhumi.latestnews.rssfeed https://ift.tt/2XN00XF
via
IFTTT