കൊച്ചി: പെരുമ്പാവൂർ സ്വദേശികൾ ഉൾപ്പെട്ട സ്വർണക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഷാർജ വ്യവസായ മേഖലയിൽ നിന്ന് കണ്ടെയ്നറിലാണ് സ്വർണം ഇന്ത്യയിലെത്തിച്ചതെന്നാണ് ഡിആർഐ റിപ്പോർട്ടിലുള്ളത്. മാത്യൂഭൂമി ന്യൂസ് അന്വേഷണ പരമ്പരയായ പെരുമ്പാവൂരിലെ സ്വർണ രാജാക്കൻമാർസ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. നിസാർ അലിയാർ എന്ന പെരുമ്പാവൂർ സ്വദേശിയുടെ നേതൃത്വത്തിലാണ് സ്വർണക്കടത്ത്. 4500 കിലോഗ്രാം വരുന്ന സ്വർണം ഒരിക്കലും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിലാണ് തുറമുഖങ്ങൾ വഴി കടത്തിയത്. 2017 ഫെബ്രുവരി മുതൽ ഈ വർഷം മാർച്ചവരെയുള്ള രണ്ട് വർഷങ്ങളിലായാണ് ഇത്രയധികം സ്വർണം ഇന്ത്യയിലേക്കെത്തിയത്. ഇത് എങ്ങനെയെന്ന ഡിആർഐ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കെത്തിയത്. ഷാർജ വ്യവസായ മേഖലയിൽ നിസാറിന് ഗോഡൗണുണ്ട്. ഇവിടെ നിന്ന് പിത്തള സ്ക്രാപ്പെന്ന പേരിലാണ് സ്വർണം കണ്ടെയ്നറിൽ കയറ്റുന്നത്. തിരിച്ചറിയാതിരിക്കാൻ സ്വർണം പല രൂപങ്ങളിലേക്ക് മാറ്റി കറുത്ത കട്ടിയുള്ള പെയിന്റ് അടിക്കുന്നു. പിത്തള സ്ക്രാപ്പിനൊപ്പം പ്രത്യേക അറകളിൽ പെയിന്റ് അടിച്ച് സ്വർണം സൂക്ഷിക്കുന്നു. ഇത് തുറമുഖങ്ങളിലെ എക്സ്റേ പരിശോധനയിൽ പോലും തിരിച്ചറിയില്ല. സ്വർണക്കടത്തിനായി ഗുജറാത്തിലെ ജാം നഗറിലുള്ള ബ്ലൂ സീ മെറ്റൽസ് എന്ന കമ്പനിയുടെ രേഖകളാണ് നിസാർ അലിയാറും സംഘവും ഉപയോഗിച്ചത്. ജാം നഗറിൽ ഇറക്കുന്ന സ്വർണം പെയിന്റ് കളഞ്ഞ് വൃത്തിയാക്കി ട്രെക്കുകളിൽ കേരളം ഉൾപ്പെടെയുള്ള വിതരണ കേന്ദ്രത്തിലെത്തിക്കുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുപോകുന്ന വഴിയിൽ വച്ചാണ് ഡിആർഐ സംഘം 150 കിലോയോളം വരുന്ന സ്വർണം പിടിച്ചെടുക്കുന്നതും അന്വേഷണം നിസാർ അലിയാറിലേക്ക് നീളുന്നതും. രാജ്യത്തെ സ്വർണക്കടത്ത് നിയന്ത്രിക്കുന്നത് പെരുമ്പാവൂരുകാർ: കടത്തിയത് 1473 കോടിയുടെ സ്വർണം Content Highlight: Perumbavoorile swarna Rajakkanmar Investigation story by Mathrubhumi news
from mathrubhumi.latestnews.rssfeed https://ift.tt/2sexp1R
via
IFTTT