: പത്താംക്ലാസ് പാസാകാത്തവർക്ക് ഇനി റേഷൻ കട ലൈസൻസ് അനുവദിക്കില്ല. വിദ്യാസന്പന്നരായ തൊഴിൽരഹിതർക്കും വിമുക്തഭടന്മാർക്കുമായിരിക്കും മുൻഗണന. സ്വയംസഹായസംഘങ്ങൾ, വനിതാ സംഘങ്ങൾ, പഞ്ചായത്തുകൾ, സഹകരണ സൊസൈറ്റികൾ എന്നിവയ്ക്കും അവസരം നൽകും. 21 വയസ്സ് തികഞ്ഞാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ. 60 വയസ്സു കഴിഞ്ഞാൽ ലൈസൻസ് നൽകില്ല. നിലവിലുള്ള അനന്തരാവകാശ നിയമം തടയാൻ ലക്ഷ്യമിട്ടാണിത്. ശാരീരികവും മാനസികവുമായ ആരോഗ്യമില്ലാത്തവരെയും പരിഗണിക്കില്ല. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള സംവരണം തുടർന്നും നൽകും. എന്നാൽ, അവശ്യസാധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ളവർക്ക് ലൈസൻസ് നൽകില്ല.കാർഷിക ഉത്പന്നങ്ങളുടെ പ്രോത്സാഹനം, വിപണനം, ഉപഭോക്തൃ സൗഹൃദ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും സൊസൈറ്റികൾക്ക് ലൈസൻസ് നൽകുക. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാനുള്ള സൗകര്യവും കണക്കിലെടുക്കും. 1966-ലെ റേഷനിങ് ഓർഡർ പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തിയ കരടിലാണ് റേഷനിങ് സമ്പ്രദായത്തിൽ അടിമുടി അഴിച്ചുപണി നടത്തിയിട്ടുള്ളത്. കരട് സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാൻ 15 ദിവസം അനുവദിച്ചിട്ടുണ്ട്.കരട് ഇംഗ്ലീഷിൽസർക്കാർ ഓഫീസുകളിൽ മലയാളവാരാഘോഷം പൊടിപൊടിക്കുമ്പോൾ റേഷനിങ് ഓർഡർ പരിഷ്കരിച്ച് കരട് പ്രസിദ്ധപ്പെടുത്തിയിയത് ഇംഗ്ലീഷിൽ. ഇത് റേഷൻ വ്യാപാരികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 42 പേജുള്ള കരട് മലയാളത്തിലേക്ക് മാറ്റി പഠിക്കാൻ ഏറെ സമയംവേണ്ടിവരുമെന്നാണ് പരാതി.
from mathrubhumi.latestnews.rssfeed https://ift.tt/2qcTqgn
via
IFTTT