Breaking

Saturday, November 2, 2019

നായർ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതി: ശശി തരൂരിന്‌ സമൻസ്‌

തിരുവനന്തപുരം: നായർ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പരാതിയിൽ ശശി തരൂർ എം.പി.ക്ക് കോടതിയുടെ സമൻസ്. 'ഗ്രേറ്റ് ഇന്ത്യൻ നോവൽ' എന്ന തന്റെ പുസ്തകത്തിലൂടെ നായർ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിസംബർ 21ന് നേരിട്ടു ഹാജരാകാൻ ശശി തരൂരിനോടു നിർദേശിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്താണ് ഹർജി ഫയൽചെയ്തിരുന്നത്. പെരുന്താന്നി എൻ.എസ്.എസ്. കരയോഗ അംഗമായ സന്ധ്യയാണ് പരാതിക്കാരി. പുസ്തകത്തിലെ പരാമർശം സ്ത്രീകളെ അപമാനിക്കുന്നതും നായർ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ഹർജിക്കാരി ആരോപിക്കുന്നു. content highlights:Shashi Tharoor gets court summons


from mathrubhumi.latestnews.rssfeed https://ift.tt/34ru1OZ
via IFTTT