നാഗ്പുർ: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പരയിലെ നിർണായകമായ അവസാന മത്സരം ഞായറാഴ്ച നാഗ്പുരിൽ. ഡൽഹിയിൽ നടന്ന ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശും രാജ്കോട്ടിലെ രണ്ടാം മത്സരം ജയിച്ച ഇന്ത്യയും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. ഞായറാഴ്ചത്തെ വിജയികൾ പരമ്പര സ്വന്തമാക്കും. ഞായറാഴ്ച വൈകീട്ട് ഏഴുമുതൽ നാഗ്പുരിലെ വിദർഭ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത മലയാളി ബാറ്റ്സ്മാൻ സഞ്ജു സാംസണ് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. നിർണായക മത്സരമായതിനാൽ ടീമിൽ മാറ്റത്തിന് സാധ്യതയില്ലാത്തതാണ് കാരണം. പക്ഷേ രണ്ടു മത്സരങ്ങളിലായി 8 ഓവറിൽ 81 റൺസ് വഴങ്ങിയ പേസർ ഖലീൽ അഹമ്മദിനെ മാറ്റിയേക്കും. രണ്ടു കളിയിലും തിളങ്ങാനാകാത്ത ഖലീൽ അഹമ്മദിന് പകരം ശാർദൂൽ ഠാക്കൂർ ടീമിലെത്താനാണ് സാധ്യത. ക്യാപ്റ്റൻ വിരാട് കോലിക്ക് വിശ്രമം നൽകിയപ്പോൾ നായകസ്ഥാനം ഏറ്റെടുത്ത രോഹിത്തിന് പരമ്പര ജയിക്കേണ്ടത് അഭിമാനപ്രശ്നം കൂടിയാണ്. Content Highlights:India vs Bangladesh 3rd T20 at nagpur
from mathrubhumi.latestnews.rssfeed https://ift.tt/2Q2RkL1
via
IFTTT