Breaking

Sunday, November 10, 2019

രാജ്യത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പത്ത് ദിവസത്തിനുള്ളിൽ ഭീകരാക്രമണം നടത്താൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ശ്രമിക്കുന്നതായി കേന്ദ്ര സർക്കാരിന് വിവിധ സുരക്ഷ ഏജൻസികളുടെ മുന്നറിയിപ്പ്. കേന്ദ്ര സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിലിട്ടറി ഇന്റലിജൻസ്, റോ, ഇന്റലിജൻസ് ബ്യൂറോ എന്നീ സുരക്ഷ ഏജൻസികളാണ് സർക്കാരിന് ജെയ്ഷെ ആക്രമണ സാധ്യതയെ കുറിച്ച് ഒരേ സമയം മുന്നറിയിപ്പ് നൽകിയത്. ഇത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ടെന്നും ഓരോ ഏജൻസികളും തനിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാൽ ഭീകരർ തമ്മിലുള്ള ആശയവിനിമയം വർധിച്ചതായി റിപ്പേർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡാർക്ക് വെബ്എൻക്രിപ്റ്റഡ് ചാനലിലൂടെ നടക്കുന്ന ഇത്തരം ആശയവിനിമയങ്ങൾ പിടിച്ചെടുക്കൽ സുരക്ഷ ഏജൻസികളെ സംബന്ധിച്ചെടുത്തോളം ഭഗീരഥപ്രയത്നമാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ ഏജൻസികൾ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങൾ വിലയിരുത്തുകയും സുരക്ഷ നടപടികൾ ക്രമീകരിക്കുകയും ചെയ്തു. ന്യൂഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന്കൂടുതൽ സാധ്യത. കശ്മീരിന് പ്രത്യേക അവകാശം നൽകുന്ന അനുച്ഛേദം 370 റദ്ദുചെയ്ത ആഗസ്റ്റ് 5 മുതൽ രാജ്യത്തെ സുരക്ഷ ഏജൻസികൾ കനത്ത ജാഗ്രതയിലാണ് പ്രവർത്തിക്കുന്നത്. content highlights: Multiple agencies warn central govt of possible 'terror attack' by JeM


from mathrubhumi.latestnews.rssfeed https://ift.tt/2Q5TREa
via IFTTT