ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആലിയ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചയുടൻ തന്നെ താൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സമ്പർക്കവിലക്കിൽ പോയെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആലിയയുടെ കാമുകനും നടനുമായ റൺബീർ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റൺബീറിന് കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് ആലിയയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. റൺബീറിന്റെ പരിശോധനഫലം നെഗറ്റീവായതിന് ശേഷമാണ് ആലിയയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. Content Highlights:Alia Bhatt Tests COVID-19 Positive
from mathrubhumi.latestnews.rssfeed https://ift.tt/39Sf5P9
via
IFTTT