Breaking

Friday, April 2, 2021

പ്രചാരണച്ചൂടിനൊപ്പം കണ്ണന്റെ നെഞ്ചില്‍ തീ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെക്കാൾ വലിയചൂട് നെഞ്ചേറ്റി തിരുവനന്തപുരത്തേക്ക് പാഞ്ഞതാണ് ഈ സ്ഥാനാർഥി. വോട്ടുതേടലിന് അവധികൊടുത്ത് ആർ.സി.സി. വരാന്തയിൽ അടൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി എം.ജി. കണ്ണൻ ഇരുന്നു. ഒമ്പതുവയസ്സുകാരൻ മകൻ ശിവകിരണിന്റെ ചികിത്സയ്ക്കായാണ് പ്രചാരണത്തിരക്കുകൾ മാറ്റിവെച്ച് കണ്ണൻ ആർ.സി.സി.യിലെത്തിയത്. മൂന്നരവർഷമായി ശിവകിരൺ ആർ.സി.സി.യിൽ ചികിത്സയിലാണ്. ആദ്യ രണ്ടുവർഷം തുടർച്ചയായി തിരുവനന്തപുരത്ത് താമസമാക്കിയായിരുന്നു ചികിത്സ. പുരോഗതിയുണ്ടായതോടെ മൂന്നുമാസത്തിലൊരിക്കലായി പരിശോധന. പ്രചാരണപരിപാടികൾ അവസാനഘട്ടത്തിലേക്ക് കടന്നതോടെ കണ്ണൻ തിരക്കിന് നടുവിലായിരുന്നു. അതിനിടെയാണ് മകന് അസുഖം കൂടിയത്. വ്യാഴാഴ്ച രാവിലെ എല്ലാപരിപാടികളും മാറ്റിവെച്ച് മകനെയുമെടുത്ത് ഇദ്ദേഹവും ഭാര്യ സജിതാമോളും തിരുവനന്തപുരത്തേക്ക് തിരിച്ചു. പ്രചാരണപരിപാടികൾ പാർട്ടിപ്രവർത്തകരെ ഏൽപ്പിച്ചായിരുന്നു യാത്ര. ആശുപത്രിയിലെ കാത്തിരിപ്പിനിടയിലും സ്ഥാനാർഥിയെത്തേടി ഫോൺ വിളികളെത്തി. മകനുമായി മടങ്ങിയെത്തിയശേഷം വൈകുന്നേരത്തോടെയാണ് ഇദ്ദേഹം പ്രചാരണപരിപാടികളിൽ സജീവമായത്. പത്രം ഏജന്റുകൂടിയായ കണ്ണൻ മുൻ ജില്ലാപഞ്ചായത്ത് അംഗവുമാണ്. content highlights:adoor udf candidate mg kannan reaches thiruvananthapuram rcc for sons treatment


from mathrubhumi.latestnews.rssfeed https://ift.tt/3whweLw
via IFTTT